ഐപിഎല്ലില്‍ തിരിച്ചെത്തിയാല്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് ടീമുകള്‍, ശ്രീശാന്തിന്റെ ചോയിസ് ഇങ്ങനെ

''കാരണം അവിടെ സച്ചിനുണ്ട്. മുംബൈ ടീമിലെത്തിയാല്‍ വീണ്ടും സച്ചിനൊപ്പം ഡ്രസിങ് റൂമില്‍ സമയം പങ്കിടാന്‍ അവസരം ലഭിക്കും''
ഐപിഎല്ലില്‍ തിരിച്ചെത്തിയാല്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് ടീമുകള്‍, ശ്രീശാന്തിന്റെ ചോയിസ് ഇങ്ങനെ

കൊച്ചി: ഐപിഎല്ലിലേക്ക് തിരികെ എത്താനായാല്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് ക്ലബുകള്‍ ഏതൊക്കെയെന്ന് പറയുകയാണ് പേസര്‍ എസ് ശ്രീശാന്ത്. മുംബൈ ഇന്ത്യന്‍സ് ആണ് തന്റെ ഫസ്റ്റ് ചോയിസ് എന്ന് ശ്രീശാന്ത് പറഞ്ഞു. 

ലേലത്തില്‍ ഏത് ടീം തന്നെ സ്വന്തമാക്കിയാലും കളിക്കും. എന്നാല്‍ ക്രിക്കറ്റ് ആരാധകന്‍ എന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കണം എന്നാണ് ആഗ്രഹം. കാരണം അവിടെ സച്ചിനുണ്ട്. മുംബൈ ടീമിലെത്തിയാല്‍ വീണ്ടും സച്ചിനൊപ്പം ഡ്രസിങ് റൂമില്‍ സമയം പങ്കിടാന്‍ അവസരം ലഭിക്കും. ഒരുപാട് കാര്യങ്ങള്‍ സച്ചിനില്‍ നിന്ന് പഠിക്കാനാവുമെന്നും ശ്രീശാന്ത് പറഞ്ഞു. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് ശ്രീശാന്തിന്റെ സെക്കന്റ് ചോയിസ്. കോഹ് ലി നായകനായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ് കളിക്കാന്‍ താത്പര്യമുള്ള മൂന്നാമത്തെ ടീം എന്നും ശ്രീശാന്ത് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന സമയമാണ് 2013ല്‍ ശ്രീശാന്തിനെ ഒത്തുകളി കേസില്‍ അറസ്റ്റ് ചെയ്യുന്നത്. 

ഐപിഎല്ലിലേക്ക് തിരിച്ചു വരാനുള്ള വഴി തന്റെ മുന്‍പില്‍ തെളിയുമ്പോള്‍ അതില്‍ തടസം സൃഷ്ടിച്ച് ആരും വരരുത് എന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. ഇന്ത്യയുടെ 2023 ലോകകപ്പ് സംഘത്തില്‍ ഇടം നേടുക എന്ന ലക്ഷ്യം ഇപ്പോഴും തന്നിലുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com