ഗാംഗുലിയുടെ നായക സ്ഥാനം തെറിപ്പിച്ചത് ജോണ്‍ ബുക്കനാന്‍, രണ്ടാമത്തെ സീസണില്‍ ബുക്കനാനെ ഗാംഗുലി പറപ്പിച്ചു; ആകാശ് ചോപ്രയുടെ വെളിപ്പെടുത്തല്‍

ഐപിഎല്ലിലെ ആദ്യ സീസണില്‍ കൊല്‍ക്കത്ത ആറാം സ്ഥാനത്തേക്ക് വീണതോടെയാണ് കോച്ചും ക്യാപ്റ്റനും തമ്മിലുള്ള ബന്ധം വഷളായത് എന്ന് ആകാശ് ചോപ്ര പറഞ്ഞു
ഗാംഗുലിയുടെ നായക സ്ഥാനം തെറിപ്പിച്ചത് ജോണ്‍ ബുക്കനാന്‍, രണ്ടാമത്തെ സീസണില്‍ ബുക്കനാനെ ഗാംഗുലി പറപ്പിച്ചു; ആകാശ് ചോപ്രയുടെ വെളിപ്പെടുത്തല്‍


മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായക സ്ഥാനത്ത് നിന്നും ഗാംഗുലിയെ മാറ്റിയതിന് പിന്നില്‍ പരിശീലകന്‍ ജോണ്‍ ബുക്കനാന്‍ എന്ന് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഐപിഎല്ലിലെ ആദ്യ സീസണില്‍ കൊല്‍ക്കത്ത ആറാം സ്ഥാനത്തേക്ക് വീണതോടെയാണ് കോച്ചും ക്യാപ്റ്റനും തമ്മിലുള്ള ബന്ധം വഷളായത് എന്ന് ആകാശ് ചോപ്ര പറഞ്ഞു. 

ആദ്യ സീസണില്‍ ജോണ്‍ ബുക്കനാന്‍ ആയിരുന്നു പരിശീലകന്‍. റിക്കി പോണ്ടിങ്ങുമുണ്ടായി. ഗാംഗുലി ക്യാപ്റ്റനും. തുടക്കത്തില്‍ നല്ല ബന്ധമായിരുന്നു ഇരുവരും തമ്മില്‍. എന്നാല്‍ സമയം മുന്‍പോട്ട് പോയതോടെ ബന്ധം വഷളാവാന്‍ തുടങ്ങി....

ബുക്കനാന്റെ ശൈലി വ്യത്യസ്തമായിരുന്നു, ഗാംഗുലിയുടെ സ്വഭാവവും. ആദ്യ സീസണ്‍ അവസാനിച്ചപ്പോഴേക്കും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഗാംഗുലിയെ മാറ്റണം എന്ന ആവശ്യം ബുക്കനാന്‍ മുന്‍പോട്ട് വെച്ചു. അത് അദ്ദേഹം സാധിച്ചെടുക്കുകയും ചെയ്തു. 2009ല്‍ ബ്രണ്ടന്‍ മക്കല്ലമാണ് കൊല്‍ക്കത്തയെ നയിച്ചത്. 

ആദ്യ സീസണില്‍ ആറാം സ്ഥാനത്തേക്ക് വീണതായി പറഞ്ഞാണ് ഗാംഗുലി നായക സ്ഥാനത്ത് നിന്നും മാറ്റിയത്. എന്നാല്‍ രണ്ടാം സീസണില്‍ മക്കല്ലത്തിന് കീഴില്‍ എട്ടാം സ്ഥാനത്തായാണ് കൊല്‍ക്കത്ത സീസണ്‍ അവസാനിപ്പിച്ചത്, തന്റെ യൂട്യൂബ് ചാനലില്‍ ആകാശ് ചോപ്ര പറഞ്ഞു. 

2009ല്‍ മക്കല്ലം ക്യാപ്റ്റനായെങ്കിലും ഗാംഗുലി-ബുക്കനാന്‍ പോര് തുടര്‍ന്നു. ആ സീസണില്‍ 13 കളിയില്‍ നിന്ന് 189 റണ്‍സ് മാത്രമാണ് ഗാംഗുലിക്ക് നേടാനായത്. എന്നാല്‍ 2009ല്‍ അവസാന സ്ഥാനക്കാരായതോടെ ബുക്കനാനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റുകയും, ഗാംഗുലിയെ നായക സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരികയും ചെയ്‌തെന്ന് ആകാശ് ചോപ്ര പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com