ടോക്യോ ഒളിംപിക്‌സിനായി കാത്ത് നിന്നില്ല; ചൈനീസ് ബാഡ്മിന്റണ്‍ സൂപ്പര്‍ താരം ലിന്‍ ഡാന്‍ വിരമിച്ചു

രണ്ട് വട്ടം ചൈനക്ക് വേണ്ടി ഒളിംപിക്‌സ് സ്വര്‍ണത്തില്‍ മുത്തമിത്ത ലിന്‍ ഡാന്‍ ടോക്യോ ഒളിംപിക്‌സിലുണ്ടാവില്ല
ടോക്യോ ഒളിംപിക്‌സിനായി കാത്ത് നിന്നില്ല; ചൈനീസ് ബാഡ്മിന്റണ്‍ സൂപ്പര്‍ താരം ലിന്‍ ഡാന്‍ വിരമിച്ചു

ഷാങ്ഹായ്: എക്കാലത്തേയും മികച്ച ബാഡ്മിന്റണ്‍ താരമായി വിലയിരുത്തപ്പെടുന്ന ചൈനയുടെ ലിന്‍ ഡാന്‍ വിരമിച്ചു. രണ്ട് വട്ടം ചൈനക്ക് വേണ്ടി ഒളിംപിക്‌സ് സ്വര്‍ണത്തില്‍ മുത്തമിത്ത ലിന്‍ ഡാന്‍ ടോക്യോ ഒളിംപിക്‌സിലുണ്ടാവില്ല. 

ലിന്‍ ഡാനിന്റെ എതിരാളിയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന മലേഷ്യയുടെ ലീ ചോങ് വെയ് ഒരു വര്‍ഷം മുന്‍പ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഒരുകാലത്ത് ബാഡ്മിന്റണ്‍ ലോകത്ത് ഇവരുടെ ആധിപത്യമായിരുന്നു. 

666 സിംഗിള്‍ ജയങ്ങളോടെയാണ് ലിന്‍ കോര്‍ട്ട് വിടുന്നത്. അഞ്ച് വട്ടം ലോക ചാമ്പ്യനായ ലിന്‍ ദീര്‍ഘനാള്‍ ലോക ഒന്നാം നമ്പര്‍ താരമായും തുടര്‍ന്നു. നേട്ടങ്ങള്‍ വാരിക്കൂട്ടിയുള്ള കുതിപ്പിന് ഇടയില്‍ സൂപ്പര്‍ ഡാന്‍ എന്ന വിളിപ്പേരും ലിന്നിനെ തേടിയെത്തി. 

എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രായത്തിന്റെ പ്രശ്‌നങ്ങളും പരിക്കും ഇടംകയ്യന്‍ താരത്തെ പിന്നോട്ടടിച്ചു. പല ടൂര്‍ണമെന്റുകളിലും ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെ വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അന്ന് അത് അദ്ദേഹം തള്ളിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com