മെസിയില്ലെങ്കില്‍ പിന്നെ എന്ത് ലാ ലീഗ! ബാഴ്‌സ വിട്ട് പോവരുതെന്ന് മെസിയോട് സിദാന്‍ 

മെസി സ്‌പെയ്ന്‍ വിട്ടാല്‍ ലാ ലിഗക്ക് അത് വലിയ നഷ്ടമായിരിക്കുമെന്ന് സിദാന്‍ പറഞ്ഞു
മെസിയില്ലെങ്കില്‍ പിന്നെ എന്ത് ലാ ലീഗ! ബാഴ്‌സ വിട്ട് പോവരുതെന്ന് മെസിയോട് സിദാന്‍ 

മാഡ്രിഡ്: ബാഴ്‌സ സൂപ്പര്‍ താരം മെസി സ്‌പെയിന്‍ വിട്ടു പോവരുതെന്ന് റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍. മെസി സ്‌പെയ്ന്‍ വിട്ടാല്‍ ലാ ലിഗക്ക് അത് വലിയ നഷ്ടമായിരിക്കുമെന്ന് സിദാന്‍ പറഞ്ഞു. 

മെസി ഇവിടെ ഉണ്ടാവണം. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് മെസി. എതിരാളികളായി ഏറ്റവും മികച്ച കളിക്കാര്‍ ഉണ്ടായാല്‍ മാത്രമേ റയല്‍ മെച്ചപ്പെടുകയുള്ളുവെന്നും സിദാന്‍ പറഞ്ഞു. മെസി ബാഴ്‌സ വിടുന്നതിനെ സംബന്ധിച്ച് ഒരറിവും തനിക്കില്ലെന്നും റയല്‍ പരിശീലകന്‍ വ്യക്തമാക്കി. 

2021 വരെയാണ് ബാഴ്‌സയുമായി മെസിയുടെ കരാര്‍. എന്നാല്‍ ടീം മാനേജ്‌മെന്റുമായുള്ള അസ്വാരസ്യങ്ങള്‍, പുതിയ പരിശീലകന്‍ സെറ്റിയനിലും, ഗ്രീസ്മാനോടുമുള്ള അതൃപ്തി എന്നിവയെല്ലാം അടുത്ത വര്‍ഷത്തോടെ ബാഴ്‌സ വിടാന്‍ മെസിയെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

കരാര്‍ പുതുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളോട് മെസി മുഖം തിരിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാല്‍വര്‍ദെയെ പുറത്താക്കിയത് സംബന്ധിച്ച വിവരങ്ങള്‍ മാനേജ്‌മെന്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത്, പുതിയ പരിശീലകന്‍ സെറ്റിയന്റെ രീതികളോടുള്ള വിയോജിപ്പ്, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വേതനം വെട്ടിക്കുറച്ചപ്പോള്‍ കളിക്കാര്‍ എതിര്‍ത്തു എന്ന നിലയില്‍ മാനേജ്‌മെന്റ് പ്രതീതി സൃഷ്ടിച്ചത്, ഇപ്പോഴത്തെ ബാഴ്‌സ സംഘത്തിന്റെ ക്വാളിറ്റി ഇല്ലായ്മ എന്നിവയെല്ലാം മെസിക്ക് കല്ലുകടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com