സെറീനക്ക് ഇനി വീനസിന്റെ കൂട്ടുവേണ്ട, കുട്ടിക്കുരുന്ന് റാക്കറ്റെടുത്ത് കോര്‍ട്ടില്‍ കാലുറപ്പിച്ച് കഴിഞ്ഞു

മൂന്ന് വയസുകാരി കുട്ടി കുരുന്നുമായി കോര്‍ട്ടിലേക്ക് എത്തി ആരാധകരെ കൗതുകത്തിലാക്കുകയാണ് 23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട സെറീന വില്യംസ്
സെറീനക്ക് ഇനി വീനസിന്റെ കൂട്ടുവേണ്ട, കുട്ടിക്കുരുന്ന് റാക്കറ്റെടുത്ത് കോര്‍ട്ടില്‍ കാലുറപ്പിച്ച് കഴിഞ്ഞു

വീനസിന് ഇനി വേണേല്‍ പിന്നിലേക്ക് മാറി നില്‍ക്കാം. സെറീനക്ക് ഡബിള്‍സില്‍ പുതിയ പങ്കാളിയുണ്ട്. ആള് റാക്കറ്റേന്തി കോര്‍ട്ടില്‍ കാലുകളുറപ്പിച്ച് കഴിഞ്ഞു...മൂന്ന് വയസുകാരി കുട്ടി കുരുന്നുമായി കോര്‍ട്ടിലേക്ക് എത്തി ആരാധകരെ കൗതുകത്തിലാക്കുകയാണ് 23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട സെറീന വില്യംസ്. 

ഒരേ നിറത്തിലെ വസ്ത്രം ധരിച്ചാണ് ഇരുവരും എത്തുന്നത്. ഇരു കാലുകളും അകത്തി പിടിച്ച് സെര്‍വിനായി അമ്മക്കൊപ്പം കാത്ത് നില്‍ക്കുകയാണ് ഒളിംപിയ. സെറീനക്ക് ശേഷം കോര്‍ട്ടില്‍ ഇതിഹാസം തീര്‍ക്കാന്‍ കരുത്ത് നിറച്ച് മകളെത്തുന്ന കാലം നമുക്ക് മുന്‍പിലേക്കെത്തുമെന്ന സൂചന കൂടി ഇവിടെയുണ്ട്....

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Serena Williams (@serenawilliams) on

2017ലാണ് സെറീന അമ്മയായത്. കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം 2018ല്‍ കോര്‍ട്ടിലേക്ക് സെറീന മടങ്ങിയെത്തി. ആ വര്‍ഷം വിംബിള്‍ഡണില്‍ തോല്‍വി വഴങ്ങിയെങ്കിലും എല്ലാ അമ്മമാര്‍ക്കും വേണ്ടിയാണ് ഞാന്‍ കളിച്ചത് എന്ന് പറഞ്ഞ് സെറീന കയ്യടി നേടി. 

കളിയിലേക്ക് വരുമ്പോള്‍ ഫെബ്രുവരി മുതല്‍ സെറീന കോര്‍ട്ടിന് പുറത്താണ്. വാഷിങ്ടണില്‍ ഫെഡ് കപ്പ് ക്വാളിഫയറില്‍ കളിച്ചതിന് ശേഷം കോവിഡ് ഇടവേള വന്നതോടെ സെറീനക്കും റാക്കറ്റേന്താനായിട്ടില്ല. ഡബ്ല്യുടിഎ ടൂര്‍ ഓഗസ്റ്റില്‍ യുഎസ് ഓപ്പണിന് മുന്‍പായി ആരംഭിക്കുമെന്നാണ് സൂചന. യുഎസ് ഓപ്പണില്‍ കളിക്കുമെന്ന് സെറീന വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com