ഇന്ത്യന്‍ ടീം ഞങ്ങളോട് ക്ഷമ യാചിക്കേണ്ട വിധത്തില്‍ തോല്‍പ്പിച്ചിട്ടുണ്ട്; പരിഹാസവുമായി ഷാഹിദ് അഫ്രീദി

'ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് എന്റെ പ്രിയപ്പെട്ട എതിരാളികള്‍. ഇവര്‍ക്കെതിരെ കളിക്കുമ്പോള്‍ ഒരുതരം പ്രത്യേക ഊര്‍ജം ലഭിച്ചിരുന്നു'
ഇന്ത്യന്‍ ടീം ഞങ്ങളോട് ക്ഷമ യാചിക്കേണ്ട വിധത്തില്‍ തോല്‍പ്പിച്ചിട്ടുണ്ട്; പരിഹാസവുമായി ഷാഹിദ് അഫ്രീദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ ക്ഷമ യാചിക്കേണ്ട അവസ്ഥ സൃഷ്ടിക്കുന്ന വിധത്തില്‍ പോലും പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ടെന്ന് അഫ്രീദി പറഞ്ഞു. 

ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് എന്റെ പ്രിയപ്പെട്ട എതിരാളികള്‍. ഇവര്‍ക്കെതിരെ കളിക്കുമ്പോള്‍ ഒരുതരം പ്രത്യേക ഊര്‍ജം ലഭിച്ചിരുന്നു. ഒട്ടേറെ വട്ടം ഇന്ത്യയെ ഞങ്ങള്‍ തോല്‍പ്പിച്ചിട്ടുണ്ട്. വലിയ മാര്‍ജിനില്‍ തന്നെ. പലപ്പോഴും പാകിസ്ഥാന്‍ താരങ്ങളോട് ഇന്ത്യന്‍ ടീം ക്ഷമ യാചിക്കേണ്ട അവസ്ഥയിലാണ് ഞങ്ങള്‍ അവരെ തോല്‍പ്പിച്ചിട്ടുള്ളതെന്നും അഫ്രീദി പറഞ്ഞു. 

ഇന്ത്യക്കും ഓസ്‌ട്രേലിയക്കും എതിരെ കളിക്കുമ്പോള്‍ നമുക്ക് വലിയ സമ്മര്‍ദമുണ്ടാവും. ശക്തമായ ടീമുകളാണ് ഇവര്‍. അവര്‍ക്ക് അനുകൂലമായ സാഹചര്യങ്ങളില്‍ പോലും മികച്ച പ്രകടനം നടത്തുക എന്ന് പറഞ്ഞാല്‍ ചെറിയ കാര്യമല്ലെന്നും പാക് മുന്‍ നായകന്‍ പറഞ്ഞു. 

ഇന്ത്യക്കെതിരെയുള്ള ഇന്നിങ്‌സുകളില്‍ 1999ലെ ചെന്നൈ ടെസ്റ്റില്‍ നേടിയ 141 റണ്‍സാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. ആ പരമ്പരയുടെ സമയത്ത് ടീമില്‍ പോലും ഇടം ലഭിക്കാതിരുന്ന സമയത്താണ് അത്തരമൊരു ഇന്നിങ്‌സ് വന്നത്. എന്നെ ടീമിലെടുക്കാന്‍ ടീം മാനേജ്‌മെന്റിന് പദ്ധതിയില്ലായിരുന്നു. 

ലോല ഹൃദയര്‍ക്കുള്ള വേദിയല്ല രാജ്യാന്തര ക്രിക്കറ്റ്. മാനസികമായി നമ്മള്‍ കരുത്ത് നേടിയേ മതിയാവു. തീരുമാനങ്ങള്‍ വളരെ പെട്ടെന്ന് എടുക്കേണ്ടതായി വരും. മികച്ച പ്രകടനം നടത്തണം. ആരാധകര്‍ക്ക് നമ്മളിലുള്ള പ്രതീക്ഷയും വലുതായിരിക്കുമെന്ന് അഫ്രീദി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com