ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ സ്വാഗതം ചെയ്ത ക്രൊയേഷ്യ; വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ചു

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യന്‍ ടീമിന്റെ വിദേശ മണ്ണിലെ പരിശീലന ക്യാമ്പ് നിശ്ചയിച്ചിരിക്കുന്നത്
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ സ്വാഗതം ചെയ്ത ക്രൊയേഷ്യ; വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ചു

ന്യൂഡല്‍ഹി: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്‍പായുള്ള പരിശീലനത്തിന് ഇന്ത്യക്ക് വേദിയൊരുക്കാമെന്ന് ക്രൊയേഷ്യ. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യന്‍ ടീമിന്റെ വിദേശ മണ്ണിലെ പരിശീലന ക്യാമ്പ് നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്കായി വേദിയൊരുക്കാന്‍ തയ്യാറാണെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ ക്രൊയേഷ്യ അറിയിച്ചു. ക്രൊയേഷ്യയില്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ സഹായിക്കാമെന്നും വാഗ്ദാനമുണ്ട്.

കോവിഡിനെ തുടര്‍ന്ന് വന്ന യാത്രാ വിലക്കുകളില്‍ ഇളവ് ലഭിച്ചാല്‍ ഇന്ത്യന്‍ സംഘം ക്രൊയേഷ്യയിലേക്ക് പറക്കും. ക്രൊയേഷ്യയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇപ്പോള്‍ തന്നെ പുരനാരംഭിച്ചിട്ടുണ്ട്. മാത്രമല്ല, വിദേശികള്‍ക്ക് ക്രൊയേഷ്യയിലേക്ക് എത്തുന്നതിന് വലിയ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.

വിദേശത്ത് നിന്നും ക്രൊയേഷ്യയിലേക്ക് എത്തുന്നവര്‍ക്ക് ക്വാറന്റീനില്‍ പ്രവേശിക്കണം എന്ന നിര്‍ദേശവുമില്ല. എന്നാല്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ എന്ന നിര്‍ദേശമുണ്ട്. ക്രൊയേഷ്യയില്‍ ക്യാമ്പ് നടത്തി കഴിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ കളിക്കാര്‍ ക്വാറന്റീന്‍ പലിക്കേണ്ടി വരുമോ എന്ന ചോദ്യവുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com