ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ബൂമ്രക്കൊപ്പം പേസറായി ശ്രീശാന്ത്, രോഹിത് ശര്‍മ നായകന്‍

'എല്ലാ ഫോര്‍മാറ്റിലും ഒരേ ടീമിനെ കളിപ്പിക്കുന്നതാണ് നല്ലത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍'
ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ബൂമ്രക്കൊപ്പം പേസറായി ശ്രീശാന്ത്, രോഹിത് ശര്‍മ നായകന്‍

കൊച്ചി: നിലവിലെ കളിക്കാരെ വിലയിരുത്തി ഇന്ത്യയുടെ ട്വന്റി20 ടീമിനെ തെരഞ്ഞെടുക്കുകയാണ് ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. തന്റെ ടീമിന്റെ നായകനായി രോഹിത് ശര്‍മയേയാണ് ശ്രീശാന്ത് തെരഞ്ഞെടുത്തത്.

എല്ലാ ഫോര്‍മാറ്റിലും ഒരേ ടീമിനെ കളിപ്പിക്കുന്നതാണ് നല്ലത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സുരേഷ് റെയ്‌ന ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറച്ചു കൂടി അംഗീകാരം അര്‍ഹിക്കുന്നുണ്ട്. കോഹ് ലിയോട് എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് ഞാന്‍ പറയുകയാണ് എന്റെ ടീമിന്റെ നായകന്‍ രോഹിത്താണ്. കോഹ് ലിക്ക് ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍സി ഉണ്ടല്ലോ എന്നും ശ്രീശാന്ത് പറഞ്ഞു.

ധവാനും രോഹിത് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. മൂന്നാമത് കോഹ് ലി. നാലാം സ്ഥാനത്ത് സുരേഷ് റെയ്‌നയെയാണ് ശ്രീശാന്ത് ഇറക്കുന്നത്. കെ എല്‍ രാഹുലാണ് അഞ്ചാം സ്ഥാനത്ത്. ആറാമനും വിക്കറ്റ് കീപ്പറും ധോനിയാണ്. ഹര്‍ദിക്കും രവീന്ദ്ര ജഡേജയും ഓള്‍ റൗണ്ടര്‍മാര്‍. കുല്‍ദീപാണ് സ്പിന്നര്‍. പേസര്‍മാരായി ബൂമ്രക്കൊപ്പം ശ്രീശാന്ത് ഇറങ്ങുന്നു.

ശ്രീശാന്തിന്റെ ടി20 ഇലവന്‍: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ് ലി, സുരേഷ് റെയ്‌ന, കെ എല്‍ രാഹുല്‍, ധോനി, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ബൂമ്ര, ശ്രീശാന്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com