പാമ്പ് കടിച്ചാല്‍ സുഖപ്പെടുത്താം, എന്നാല്‍ ഇത്...അഫ്രീദിക്ക് ആകാശ് ചോപ്രയുടെ മറുപടി

പാമ്പ് കടിച്ചാല്‍ സുഖപ്പെടുത്താന്‍ മാര്‍ഗമുണ്ട്. എന്നാല്‍ മിഥ്യാധാരണകള്‍ സുഖപ്പെടുത്താനാവില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു
പാമ്പ് കടിച്ചാല്‍ സുഖപ്പെടുത്താം, എന്നാല്‍ ഇത്...അഫ്രീദിക്ക് ആകാശ് ചോപ്രയുടെ മറുപടി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തങ്ങളോട് ക്ഷമ ചോദിക്കേണ്ട വിധത്തില്‍ അവരെ തോല്‍പ്പിച്ചിട്ടുണ്ടെന്ന പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ പ്രതികരണത്തിന് ആകാശ് ചോപ്രയുടെ മറുപടി. പാമ്പ് കടിച്ചാല്‍ സുഖപ്പെടുത്താന്‍ മാര്‍ഗമുണ്ട്. എന്നാല്‍ മിഥ്യാധാരണകള്‍ സുഖപ്പെടുത്താനാവില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു. 

ലോകകപ്പിലെ റെക്കോര്‍ഡുകള്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാവും, ഇന്ത്യ എത്രത്തോളം മുന്‍പിലാണെന്ന്. അഫ്രീദിയുടെ സമയമായപ്പോഴേക്കും രണ്ട് ടീമും സമാസമം എത്തിയിരുന്നു. എങ്കിലും ഇന്ത്യക്കായിരുന്നു കൂടുതല്‍ മുന്‍തൂക്കം. ഇപ്പോഴത്തെ നില നോക്കിയാല്‍ നമുക്ക് വ്യക്തമായ വ്യത്യാസം കാണാമെന്നും ആകാശ് ചോപ്ര പറഞ്ഞു. 

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ചൂണ്ടിയാവും നിങ്ങള്‍ പാകിസ്ഥാന്റെ മേന്മ പറയുക. എന്നാല്‍ ഓസ്‌ട്രേലിയയില്‍ പോയപ്പോള്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. പാകിസ്ഥാന്‍ ഓസ്‌ട്രേലിയയില്‍ പോയപ്പോള്‍ പാകിസ്ഥാനെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചു. ഈ സമയത്തെ പാകിസ്ഥാന്‍, ഇന്ത്യാ ടീമുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com