മാസങ്ങളോളം നീണ്ട ഒളിവ് ജീവിതം; കൃഷി ചെയ്തും, പക്ഷി കുഞ്ഞിന് കാവാലാളായും ക്രിക്കറ്റിന് പുറത്തെ ധോനി 

ഫാം ഹൗസില്‍ ട്രാക്റ്റര്‍ ഓടിച്ചും, സിവക്കൊപ്പം ബൈക്കില്‍ പറന്നുമെല്ലാമാണ് ധോനി ഈ ഈ സമയമെല്ലാം ചെലവഴിച്ചത്
മാസങ്ങളോളം നീണ്ട ഒളിവ് ജീവിതം; കൃഷി ചെയ്തും, പക്ഷി കുഞ്ഞിന് കാവാലാളായും ക്രിക്കറ്റിന് പുറത്തെ ധോനി 

ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് പുറത്തായതിന് ശേഷം ഐപിഎല്ലിന്റെ പരിശീലന ക്യാമ്പ് ആരംഭിക്കുന്നത് വരെ ഒളിവ് ജീവിതത്തിലായിരുന്നു ഇന്ത്യന്‍ നായകന്‍. ഇന്ത്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്നും, ഫാം ഹൗസില്‍ ട്രാക്റ്റര്‍ ഓടിച്ചും, സിവക്കൊപ്പം ബൈക്കില്‍ പറന്നുമെല്ലാമാണ് ധോനി ഈ ഈ സമയമെല്ലാം ചെലവഴിച്ചത്. 

ലോകകപ്പ് കഴിഞ്ഞതിന് ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ടിക്കാന്‍ എന്ന് പറഞ്ഞാണ് ധോനി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തത്. ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സേനക്കൊപ്പം ചേര്‍ന്ന് ധോനി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

പിന്നാലെ മുസൂരിയില്‍ കുടുംബത്തിനൊപ്പം അവധിക്കാലം ആസ്വദിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. സിവക്കൊപ്പം മഞ്ഞില്‍ കളിച്ച് ഈ സമയം ധോനി ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തി. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് ചെന്നൈക്കായി നെറ്റ്‌സില്‍ ധോനിയെത്തി. 

ഇന്ത്യന്‍ ടീം നെറ്റ്‌സില്‍ പരിശോധന നടത്തുന്ന സമയം കന്‍ഹ നാഷണല്‍ പാര്‍ക്കില്‍ കുടുംബത്തിനൊപ്പം ധോനിയെത്തി. വൈല്‍ഡ് ലൈഫ് സഫാരിയില്‍ ഫോട്ടോയെടുത്ത് തന്റെ ഫോട്ടോഗ്രാഫര്‍ മികവും ധോനി ആരാധകരെ കാണിച്ചു. 

മണിക്കൂറുകളോളം തുടര്‍ച്ചയായി ധോനി നെറ്റ്‌സില്‍ പരിശീലനം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുംബത്തിനൊപ്പം റാഞ്ചിയിലെ ഫാം ഹൗസിലാണ് ധോനി. ഇവിടെ സിവക്കൊപ്പം ബൈക്കില്‍ പാഞ്ഞും, തളര്‍ന്ന് വീണ കിളി കുഞ്ഞിനെ താലോലിച്ചുമെല്ലാം ധോനി എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com