മികച്ച ഫിനിഷറായി മാത്രം ധോനിയെ താഴ്ത്തിക്കെട്ടരുത്, മായങ്ക് അഗര്‍വാളിനെ തിരുത്തി ഗാംഗുലി

'എംഎസ് ധോനിയെ ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം അസാധ്യ കളിക്കാരനാണ് ധോനി'
മികച്ച ഫിനിഷറായി മാത്രം ധോനിയെ താഴ്ത്തിക്കെട്ടരുത്, മായങ്ക് അഗര്‍വാളിനെ തിരുത്തി ഗാംഗുലി


കൊല്‍ക്കത്ത: ഏറ്റവും മികച്ച കളിക്കാരനെ കണ്ടെത്തുക എന്നത് ക്യാപ്റ്റന്റെ കടമയാണെന്ന് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീമിലേക്ക് ധോനിയെ എടുത്തതിനെ കുറിച്ച് മായങ്ക് അഗര്‍വാളിന്റെ ചോദ്യം എത്തിയപ്പോഴായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍.

എംഎസ് ധോനിയെ ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം അസാധ്യ കളിക്കാരനാണ് ധോനിയെന്നും ഗാംഗുലി പറഞ്ഞു. ദി ബെസ്റ്റ് ഫിനിഷര്‍ എന്ന് ധോനിയെ മായങ്ക് വിശേഷിപ്പിച്ചപ്പോള്‍ ഗാംഗുലി അതിനെ അതിനെ എതിര്‍ത്തു. മികച്ച ഫിനിഷര്‍ മാത്രമല്ല, മികച്ച ക്രിക്കറ്റ് താരമാണ് ധോനിയെന്ന് ഗാംഗുലി പറഞ്ഞു.

ബാറ്റിങ് പൊസിഷനില്‍ താഴെ ബാറ്റ് ചെയ്യുമ്പോഴുള്ള ധോനിയുടെ മികവിനെ കുറിച്ചാണ് ഏറെ പറയാറ്. എന്നാല്‍ ഞാന്‍ നായകനായിരിക്കുമ്പോള്‍ ധോനി മൂന്നാമത് ബാറ്റ് ചെയ്തു. പാകിസ്ഥാനെതിരെ 148 റണ്‍സ് നേടി. ബാറ്റിങ്ങില്‍ മുകളിലേക്ക് കയറി ധോനി കളിക്കണം എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. കാരണം അപകടകാരിയാണ് ധോനി...

പരിമിത ഓവര്‍ ക്രിക്കറ്റിലെ മികച്ച താരത്തിന്റെ അടയാളം ബൗണ്ടറികള്‍ യഥേഷ്ടം കളിക്കാന്‍ സാധിക്കുക എന്നതാണ്. ഏകദിനത്തിലെ മികച്ച കളിക്കാര്‍ക്ക് സമ്മര്‍ദത്തില്‍ നിന്നുകൊണ്ട് ബൗണ്ടറികള്‍ കണ്ടെത്താനാവും. ധോനി അക്കൂട്ടത്തിലെ ഒരു മികച്ച താരമാണ്. അതുകൊണ്ടാണ് ധോനി സ്‌പെഷ്യലാവുന്നത്, ഗാംഗുലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com