അക്തറിനെ നേരിടാന്‍ സച്ചിന് പേടിയായിരുന്നു, സച്ചിന്‍ അത് പുറത്ത് പറയില്ല; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് അഫ്രീദി

'അക്തറിന്റെ മികച്ച സ്‌പെല്ലുകള്‍ നേരിടാന്‍ സച്ചിന്‍ എന്നല്ല ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാര്‍ പോലും വിറച്ചിട്ടുണ്ട്'
അക്തറിനെ നേരിടാന്‍ സച്ചിന് പേടിയായിരുന്നു, സച്ചിന്‍ അത് പുറത്ത് പറയില്ല; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് അഫ്രീദി

ലാഹോര്‍: പാക് പേസര്‍ ഷുഐബ് അക്തറെ നേരിടാന്‍ ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് പേടിയായിരുന്നതായി ഷാഹിദ് അഫ്രീദി. എന്നാല്‍ അക്തറെ നേരിടാന്‍ പേടിയാണെന്ന് സച്ചിന്‍ ഒരിക്കലും പുറത്ത് പറയില്ലെന്നും യൂട്യൂബ് ചാറ്റിന് ഇടയില്‍ അഫ്രീദി പറഞ്ഞു. 

അക്തറിന്റെ മികച്ച സ്‌പെല്ലുകള്‍ നേരിടാന്‍ സച്ചിന്‍ എന്നല്ല ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാര്‍ പോലും വിറച്ചിട്ടുണ്ട്. നമ്മള്‍ മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ബാറ്റ്‌സ്മാന്റെ ശരീര ഭാഷ കൊണ്ട് തന്നെ നമുക്കത് തിരിച്ചറിയാനാവും. ബാറ്റ്‌സ്മാന്‍ സമ്മര്‍ദത്തിലാണ് എന്ന് കാണാം...അഫ്രീദി പറഞ്ഞു. 

അക്തറെ നേരിടാന്‍ സച്ചിന് എപ്പോഴും പേടിയായിരുന്നു എന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ അക്തറുടെ ചില സ്‌പെല്ലുകള്‍ സച്ചിന്‍ ഭയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ ബാക്ക് ഫൂട്ടിലാക്കാന്‍ പോന്നതായിരുന്നു അക്തറിന്റെ സ്‌പെല്ലുകള്‍. 

പാക് സ്പിന്നറായിരുന്ന സയിദ് അജ്മലിനെ നേരിടാനും സച്ചിന് ഭയമായിരുന്നു എന്ന് അഫ്രീദി പറഞ്ഞു. എന്നാല്‍ അങ്ങനെ പേടി വരുന്നത് വലിയ സംഭവം അല്ലെന്നും, ചില ബൗളര്‍മാരെ നേരിടുമ്പോള്‍ ബാറ്റ്‌സ്മാന്മാര്‍ സമ്മര്‍ദത്തിലാവുന്നത് സ്വാഭാവികമാണെന്നും അഫ്രീദി പറഞ്ഞു. 

2011ല്‍ അക്തറിന്റെ ആത്മകഥയായ controversially yoursലും സച്ചിന് തന്നെ നേരിടാന്‍ ഭയമായിരുന്നു എന്ന് പറഞ്ഞിരുന്നു. സ്‌ക്വയര്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താനിത് നേരിട്ട് കണ്ടുവെന്ന് അഫ്രീദിയും അന്ന് വെളിപ്പെടുത്തുകയുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com