അന്ന് ഇപ്പോഴത്തെ ഇന്ത്യന്‍ സംഘമായിരുന്നെങ്കിലോ? ഏത് കളിക്കാരനാവും ജേഴ്‌സി ഊരി വീശുക? ഗാംഗുലി പറയുന്നത് ഇങ്ങനെ

'ഞങ്ങളുടെ സമയത്ത് സമൂഹമാധ്യമങ്ങള്‍ ഉണ്ടായില്ല. ക്യാമറകള്‍ ഓണാക്കി വെച്ചാണ് നിങ്ങളിന്ന് പരിശീലനം നടത്തുന്നത്'
അന്ന് ഇപ്പോഴത്തെ ഇന്ത്യന്‍ സംഘമായിരുന്നെങ്കിലോ? ഏത് കളിക്കാരനാവും ജേഴ്‌സി ഊരി വീശുക? ഗാംഗുലി പറയുന്നത് ഇങ്ങനെ

കൊല്‍ക്കത്ത: ഇന്ന് ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ഉള്‍പ്പെട്ട ആരെങ്കിലുമായിരുന്നോ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിന്റെ സമയത്ത് ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്നതെങ്കിലോ? അന്ന് ഗാംഗുലി ചെയ്തത് പോലെ എത്ര കളിക്കാര്‍ ഷര്‍ട്ടൂരി വീശും? ഗാംഗുലിക്ക് നേരെ ഈ ചോദ്യം എത്തിയപ്പോള്‍ അഞ്ച് പേരുകളാണ് ദാദ പറയുന്നത്. 

ഈ തലമുറ തീര്‍ത്തും വ്യത്യസ്തമാണ്. ഇന്‍സ്റ്റഗ്രാമിലെ നിങ്ങളുടെ എല്ലാവരുടേയും പോസ്റ്റുകള്‍ ഞാന്‍ നോക്കാറുണ്ട്. ഞങ്ങളുടെ സമയത്ത് സമൂഹമാധ്യമങ്ങള്‍ ഉണ്ടായില്ല. ക്യാമറകള്‍ ഓണാക്കി വെച്ചാണ് നിങ്ങളിന്ന് പരിശീലനം നടത്തുന്നത്. ബെഞ്ച് പ്രസ് ചെയ്താലും, പുഷ് അപ്പ് എടുത്താലും എല്ലാം ആരാധകര്‍ക്ക് കാണാം...മായങ്ക് അഗര്‍വാളിനൊപ്പമുള്ള ചാറ്റില്‍ ഗാംഗുലി പറഞ്ഞു. 

എന്റെ തലമുറയില്‍ ഞാനും ഹര്‍ഭജന്‍ സിങ്ങും മാത്രമേ അതിന് മുതിരുകയുള്ളായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയിലെ നിങ്ങള്‍ എല്ലാവരും അന്ന് ഞാന്‍ ചെയ്തത് പോലെ ഷര്‍ട്ട് ഊരി വീശാന്‍ പോന്നവരാണെന്ന് ഗാംഗുലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com