ഏറ്റവും തരംതാഴ്ത്തപ്പെട്ട ഓള്‍ റൗണ്ടറാണ് ജാസന്‍ ഹോള്‍ഡര്‍; സ്‌കോര്‍ ബോര്‍ഡിലേക്ക് നോക്കണം, ചൂണ്ടിക്കാട്ടി സച്ചിന്‍

'ഫീല്‍ഡിലേക്ക് നോക്കുമ്പോള്‍ കെമാര്‍ റോച്ചിനേയോ, ഗബ്രിയേലിനോയെ ആയിരിക്കും നിങ്ങള്‍ ശ്രദ്ധിക്കുക'
ഏറ്റവും തരംതാഴ്ത്തപ്പെട്ട ഓള്‍ റൗണ്ടറാണ് ജാസന്‍ ഹോള്‍ഡര്‍; സ്‌കോര്‍ ബോര്‍ഡിലേക്ക് നോക്കണം, ചൂണ്ടിക്കാട്ടി സച്ചിന്‍

നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തരംതാഴ്ത്തപ്പെട്ട ഓള്‍ റൗണ്ടറാണ് വിന്‍ഡിസ് ടെസ്റ്റ് നായകന്‍ ജാസന്‍ ഹോള്‍ഡറെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഹോള്‍ഡര്‍ ചെലുത്തുന്ന സ്വാധീനം ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ പ്രതികരണം. 

ഫീല്‍ഡിലേക്ക് നോക്കുമ്പോള്‍ കെമാര്‍ റോച്ചിനേയോ, ഗബ്രിയേലിനോയെ ആയിരിക്കും നിങ്ങള്‍ ശ്രദ്ധിക്കുക. എന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ നോക്കുമ്പോഴാവും ഹോള്‍ഡര്‍ വന്ന് മൂന്ന് വിക്കറ്റ് വീഴ്ത്തിയത് കാണുക, സച്ചിന്‍ പറഞ്ഞു. 

ബാറ്റ് ചെയ്യുമ്പോള്‍ നിര്‍ണായകമായ 50-55 റണ്‍സ് ആ സമയം ഹോള്‍ഡര്‍ കണ്ടെത്തിയിട്ടുണ്ടാവും. തരംതാഴ്ത്തപ്പെട്ട കളിക്കാരനാണ് ഹോള്‍ഡര്‍. എന്നാല്‍ പതിവായി ടീമിന് സംഭാവന നല്‍കുന്നുണ്ട്. നിങ്ങളുടെ ടീമില്‍ ഇടം പിടിക്കാനാവുന്ന അതിഗംഭീര കളിക്കാരനാണ് ഹോള്‍ഡര്‍ എന്നും സച്ചിന്‍ പറഞ്ഞു. 

കോവിഡ് കാലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനമാണ് ഹോള്‍ഡറിന്റെ മുന്‍പില്‍ ഇപ്പോഴുള്ള വെല്ലുവിളി. 1988ന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് ജയിക്കാനായിട്ടില്ലെന്ന നാണക്കേടും ഹോള്‍ഡറിനും സംഘത്തിനും ഇവിടെ മാറ്റണം. ടെസ്റ്റ് ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ 473 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തിയ താരമാണ് ഹോള്‍ഡര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com