കൃത്യം 100 ഗ്രാം, കണക്ക് നോക്കി ഭക്ഷണം കഴിക്കുന്ന കോഹ്‌ലിയുടെ വീഡിയോയുമായി അനുഷ്‌ക

ഭാരം അളക്കുന്ന മെഷിനീല്‍ കൃത്യം 100 ഗ്രാം കണക്കിലേക്ക് എത്തിച്ചാണ് കോഹ് ലി ഭക്ഷണം എടുക്കുന്നത്
കൃത്യം 100 ഗ്രാം, കണക്ക് നോക്കി ഭക്ഷണം കഴിക്കുന്ന കോഹ്‌ലിയുടെ വീഡിയോയുമായി അനുഷ്‌ക

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത വ്യക്തിയാണ് വിരാട് കോഹ് ലി. എത്രമാത്രം കരുതലോടെയാണ് കോഹ് ലി തന്റെ ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോയുമാണ് അനുഷ്‌ക ഇപ്പോഴെത്തുന്നത്. 

ഭക്ഷണം ഇവിടെ അളന്ന് എടുക്കുകയാണ് കോഹ് ലി. ഭാരം അളക്കുന്ന മെഷിനീല്‍ കൃത്യം 100 ഗ്രാം കണക്കിലേക്ക് എത്തിച്ചാണ് കോഹ് ലി ഭക്ഷണം എടുക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായാണ് അനുഷ്‌ക കോഹ് ലിയുടെ ഫിറ്റ്‌നസ് രഹസ്യങ്ങളില്‍ ഒന്ന് പങ്കുവെക്കുന്നത്. 

നേരത്തെ ശ്രേയസ് അയ്യര്‍ തന്റെ വീട്ടില്‍ നിന്നും ഭക്ഷണമുണ്ടാക്കി ഇന്ത്യന്‍ നായകന്റെ വീട്ടിലെത്തിച്ചിരുന്നു. അമ്മയുണ്ടാക്കിയ ദോശയാണ് കോഹ് ലിക്കും അനുഷ്‌കയ്ക്കുമായി ശ്രേയസ് കൊണ്ടുവന്നത്. പകരം മഷ്‌റൂം ബിരിയാണിയാണ് ശ്രേയസിനും കുടുംബത്തിനുമായി കോഹ് ലി കൊടുത്തയച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com