ബ്രാന്‍ഡ് എന്‍ഡോഴ്‌മെന്റുകളോട് മുഖം തിരിച്ച് ധോനി, ശ്രദ്ധ മുഴുവന്‍ ഓര്‍ഗാനിക് കൃഷിയില്‍

കോവിഡിന് ശേഷം ജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോള്‍ മാത്രമേ ഇനി ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍ ചെയ്യുകയുള്ളു
ബ്രാന്‍ഡ് എന്‍ഡോഴ്‌മെന്റുകളോട് മുഖം തിരിച്ച് ധോനി, ശ്രദ്ധ മുഴുവന്‍ ഓര്‍ഗാനിക് കൃഷിയില്‍

റാഞ്ചി: ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകളുടെ ഭാഗമാവേണ്ടതില്ലെന്ന തീരുമാനത്തില്‍ ധോനി. പകരം ഓര്‍ഗാനിക് കൃഷിയില്‍ ശ്രദ്ധ കൊടുക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എന്നാണ് റിപ്പോര്‍ട്ട്. 

ദേശഭക്തി ധോനിയുടെ രക്തത്തിലുണ്ട്. രാജ്യത്തെ സേവിക്കുന്നതിലായാലും, മണ്ണില്‍ കൃഷി ചെയ്യുമ്പോഴായാലും അതുണ്ട്. എന്ത് ചെയ്യുന്നോ അതില്‍ അഭിനിവേഷമുണ്ട്. 40-50 ഏക്കര്‍ കൃഷി ഭൂമി ധോനിക്കുണ്ട്. പപ്പായ, വാഴ എന്നിങ്ങനെ ഓര്‍ഗാനിക് കൃഷിയിലേക്ക് ധോനി ഇറങ്ങി കഴിഞ്ഞു, ധോനിയുടെ മാനേജറും കുട്ടിക്കാല സുഹൃത്തുമായ മിഹിര്‍ ദിവാകര്‍ പറഞ്ഞു. 

കോവിഡിന് ശേഷം ജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോള്‍ മാത്രമേ ഇനി ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍ ചെയ്യുകയുള്ളു എന്നാണ് ധോനിയുടെ നിലപാടെന്നും ദിവാകര്‍ പറഞ്ഞു. അടുത്തിടെ ട്രാക്റ്റര്‍ ഓടിക്കുന്ന ധോനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. 

ഓര്‍ഗാനിക് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ധരെ കൊണ്ട് ധോനി വളം നിര്‍മിക്കുന്നുണ്ട്. രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഇത് തങ്ങള്‍  വിപണിയില്‍ എത്തിക്കും. ധോനിയുടെ കൃഷി ഇടത്തില്‍ ഇത് പരീക്ഷിച്ചതിന് ശേഷമായിരിക്കും വിപണിയില്‍ എത്തിക്കുകയെന്നും ധോനിയുടെ മാനേജര്‍ പിടിഐയോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com