കിരീടം നേടാന്‍ ബാഴ്‌സക്ക് 3 കളിയും ജയിക്കണം, റയല്‍ തോല്‍ക്കുകയും വേണം; എസ്പ്യാനോളിനെ തുരത്തി പ്രതീക്ഷ കാത്ത് കാറ്റലന്‍സ്

ജയത്തോടെ 35 കളിയില്‍ നിന്ന് 76 പോയിന്റുമായി ബാഴ്‌സ, റയലുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു
കിരീടം നേടാന്‍ ബാഴ്‌സക്ക് 3 കളിയും ജയിക്കണം, റയല്‍ തോല്‍ക്കുകയും വേണം; എസ്പ്യാനോളിനെ തുരത്തി പ്രതീക്ഷ കാത്ത് കാറ്റലന്‍സ്

എസ്പ്യാനോളിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് റയലുമായുള്ള പോയിന്റ് വ്യത്യാസം കുറച്ച് ബാഴ്‌സ. 56ാം മിനിറ്റില്‍ സുവാരസ് നേടിയ ഗോളാണ് ബാഴ്‌സയെ കരകയറ്റിയത്. 

ഗ്രീസ്മാന്റെ ബാക്ക്ഹീല്‍ പാസില്‍ മെസി ഗോള്‍ വല കുലുക്കാന്‍ ശ്രമിച്ചെങ്കിലും എസ്പ്യാനോള്‍ താരത്തിന്റെ കാലില്‍ തട്ടി. എന്നാല്‍ അവിടെ പന്ത് പിടിച്ചെടുത്ത സുവാരസിന് പിഴച്ചില്ല. 50ാം മിനിറ്റില്‍ ബാഴ്‌സയുടെ അന്‍സു ഫാതിയും 53ാം മിനിറ്റില്‍ എസ്പ്യാനോളിന്റെ പോള്‍ ലൊസാനോയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയി. 

ജയത്തോടെ 35 കളിയില്‍ നിന്ന് 76 പോയിന്റുമായി ബാഴ്‌സ, റയലുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു. 34 കളിയില്‍ നിന്ന് 77 പോയിന്റാണ് റയലിന് ഇപ്പോഴുള്ളത്. ബാഴ്‌സയില്‍ നിന്ന് തോല്‍വി വാങ്ങിയതോടെ എസ്പ്യാനോള്‍ ലീഗില്‍ നിന്ന് പുറത്തായി. 25 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് എസ്പ്യാനോള്‍ ലാ ലിഗയില്‍ നിന്ന് പുറത്താവുന്നത്. 

മൂന്ന് മത്സരങ്ങളാണ് ബാഴ്‌സക്ക് സീസണില്‍ ഇനിയുള്ളത്. റയലിന് നാല് മത്സരങ്ങളും. ഇനിയുള്ള മൂന്ന് കളിയും ബാഴ്‌സ ജയിക്കുകയും, റയല്‍ ഒരു കളിയില്‍ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ മാത്രമാണ് ബാഴ്‌സക്ക് കിരീട പ്രതീക്ഷയുള്ള. ശനിയാഴ്ച ആല്‍വെസിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത കളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com