ട്വന്റി20 ലോകകപ്പില്‍ പ്രതീക്ഷ വേണ്ട? ഐപിഎല്ലിന് ഒരുങ്ങാന്‍ കളിക്കാരോട് നിര്‍ദേശിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

സെപ്തംബറിലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഐപിഎല്ലിനായി പ്ലാന്‍ ചെയ്യാനാണ് കളിക്കാരോട് നിര്‍ദേശിച്ചിരിക്കുന്നത്
ട്വന്റി20 ലോകകപ്പില്‍ പ്രതീക്ഷ വേണ്ട? ഐപിഎല്ലിന് ഒരുങ്ങാന്‍ കളിക്കാരോട് നിര്‍ദേശിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

സിഡ്‌നി: ഈ വര്‍ഷത്തെ ഐപിഎല്ലിനായി ഒരുങ്ങാന്‍ തങ്ങളുടെ കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. സെപ്തംബറിലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഐപിഎല്ലിനായി പ്ലാന്‍ ചെയ്യാനാണ് കളിക്കാരോട് നിര്‍ദേശിച്ചിരിക്കുന്നത്. 

എവിടെ വേദിയായാലും ഐപിഎല്ലിനായി ഒരുങ്ങാനാണ് നിര്‍ദേശം. ഇന്ത്യയില്‍ നടത്താന്‍ സാധിച്ചില്ലെങ്കില്‍ ന്യൂസിലാന്‍ഡ്, ശ്രീലങ്ക, യുഎഇ എന്നിവരാണ് സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്താനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

എന്നാല്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്താനുള്ള എല്ലാ സാധ്യതയും പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും വേദി മാറ്റുക എന്ന് ബിസിസിഐ വ്യക്തമാക്കി കഴിഞ്ഞു. നിലവില്‍ ഒക്ടോബര്‍-നവംബര്‍ മാസമാണ് ഐപിഎല്ലിനായി പരിഗണിക്കുന്നത്. ട്വന്റി20 ലോകകപ്പ് മാറ്റിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ ഐപിഎല്‍ തിയതിയും പ്രഖ്യാപിക്കും. 

ട്വന്റി20 ലോകകപ്പിന് ഈ വര്‍ഷമുള്ള സാധ്യതകള്‍ തള്ളിയതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങളുടെ കളിക്കാരോട് ഐപിഎല്ലിനായി ഒരുങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്നും വിലയിരുത്തപ്പെടുന്നു. ട്വന്റി20 ലോകകപ്പ് ഈ വര്‍ഷം സാധ്യമാവില്ലെന്ന നിലപാട് ഓസ്‌ട്രേലിയ ഇതുവരെ മയപ്പെടുത്തിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com