ബ്രൈറ്റണിനെതിരെ 2 ഗോള്‍, എന്നിട്ടും തൃപ്തിയില്ല, ലക്ഷ്യം ഗോള്‍ഡന്‍ ബൂട്ട്; സല സൂപ്പര്‍ സെല്‍ഫിഷ് എന്ന് വിമര്‍ശനം

ചാമ്പ്യന്മാര്‍ എന്ന മനോഭാവത്തിലാണ് സല ഇവിടെ കളിച്ചത് എന്ന വിലയിരുത്തല്‍ ഉയരുന്നതിന് ഒപ്പം തന്നെ സലയുടെ സെല്‍ഫിഷ് സ്വഭാവം എന്ന വിമര്‍ശനവും വരുന്നു
ബ്രൈറ്റണിനെതിരെ 2 ഗോള്‍, എന്നിട്ടും തൃപ്തിയില്ല, ലക്ഷ്യം ഗോള്‍ഡന്‍ ബൂട്ട്; സല സൂപ്പര്‍ സെല്‍ഫിഷ് എന്ന് വിമര്‍ശനം

ചാമ്പ്യന്മാരായതിന് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നേറ്റ പ്രഹരത്തില്‍ നിന്ന് കരകയറി ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ തറപറ്റിച്ചത്. ഗോള്‍ ബൂട്ടിനായുള്ള പോര് മുറുക്കി സല വല കുലുക്കിയത് രണ്ട് വട്ടം. 

എന്നാല്‍ സലയുടെ സെല്‍ഫിഷ് മനോഭാവമാണ് ഇവിടെ കാണുന്നത് എന്ന വിമര്‍ശനവും ഉയര്‍ന്നു. കളി തുടങ്ങി ആറാം മിനിറ്റിലും, 76ാം മിനിറ്റിലുമാണ് സല ഗോള്‍ വല കുലുക്കിയത്. ചാമ്പ്യന്മാര്‍ എന്ന മനോഭാവത്തിലാണ് സല ഇവിടെ കളിച്ചത് എന്ന വിലയിരുത്തല്‍ ഉയരുന്നതിന് ഒപ്പം തന്നെ സലയുടെ സെല്‍ഫിഷ് സ്വഭാവം എന്ന വിമര്‍ശനവും വരുന്നു. 

സീസണില്‍ 19 ഗോളുകളാണ് ഇപ്പോള്‍ സലയുടെ പേരിലുള്ളത്. ഒന്നാമത് നില്‍ക്കുന്നത് 22 ഗോളുമായി ജാമി വാര്‍ഡേ. സൂപ്പര്‍ സെല്‍ഫിഷ് സലയെയാണ് ഇന്ന് കണ്ടത് എന്നാണ് ലിവര്‍പൂള്‍ മുന്‍ മധ്യനിര താരം ഗ്രെയിം സൗനസ് പറയുന്നത്. കളിയുടെ തുടക്കം മുതല്‍ സല അത് ലക്ഷ്യമിട്ടാണ് കളിച്ചത് എന്നാണ് ഗ്രെയിമിന്റെ ആരോപണം. 

എല്ലാ അവസരത്തിലും സല ഗോള്‍ വല ലക്ഷ്യമാക്കുകയായിരുന്നു. തന്നിലേക്ക് പാസ് കിട്ടാതിരിക്കുമ്പോള്‍ സലയില്‍ അസ്വസ്ഥത വ്യക്തമാണ്. കളിക്കളത്തില്‍ ബ്രൈറ്റണിനെതിരെ കണ്ട സലയുടെ പല നീക്കത്തിലും സഹതാരങ്ങള്‍ തൃപ്തരായിരിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. 

സലക്ക് ഗോള്‍ഡന്‍ ബൂട്ട് വേണം. ലീഗ് അവര്‍ ജയിച്ചു. ടീമിന് വേണ്ടി ഗോള്‍ നേടി തന്റെ പങ്ക് സല കൃത്യമായി ചെയ്തു. ഇപ്പോള്‍ ഗോള്‍ഡന്‍ ബൂട്ടിലേക്ക് എത്താന്‍ തനിക്ക് വളരെ അധികം സാധ്യതകള്‍ ഉണ്ടെന്നാണ് സല വിശ്വസിക്കുന്നത്. ഗോള്‍ വല കുലുക്കാനുള്ള സലയുടെ ഈ ത്വരയാണ് മനേയുമായുള്ള ബന്ധം വഷളാക്കിയതെന്നും സൗനസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com