കോവിഡ് നിര്‍ദേശം മറന്ന് നായകന്മാര്‍; അബദ്ധത്തില്‍ ഹസ്തദാനം, സംഭവം ടോസിന് ഇടയില്‍

രാജ്യാന്തര ക്രിക്കറ്റ് കോവിഡ് കാലത്ത് മടങ്ങി എത്തുന്നു എന്നതിനൊപ്പം സ്റ്റോക്ക്‌സിന് സതാംപ്ടണ്‍ ടെസ്റ്റിന്റെ ആദ്യ ദിനം സ്‌പെഷ്യല്‍ ഡേ ആയിരുന്നു
കോവിഡ് നിര്‍ദേശം മറന്ന് നായകന്മാര്‍; അബദ്ധത്തില്‍ ഹസ്തദാനം, സംഭവം ടോസിന് ഇടയില്‍

സതാംപ്ടണ്‍: 117 ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ പന്തെറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്. കോവിഡ് കാലത്ത് ക്രിക്കറ്റ് മടങ്ങിയെത്തിയെങ്കിലും സാമൂഹിക അകലം പാലിക്കുന്നതിനായി വിലക്കിയ ഹസ്തദാനം കളിക്കിടയിലുണ്ടായി...ജാസന്‍ ഹോള്‍ഡറിനാണ് അബദ്ധം പിണഞ്ഞത്. 

ടോസിന് ഇടയിലായിരുന്നു സംഭവം. രാജ്യാന്തര ക്രിക്കറ്റ് കോവിഡ് കാലത്ത് മടങ്ങി എത്തുന്നു എന്നതിനൊപ്പം സ്റ്റോക്ക്‌സിന് സതാംപ്ടണ്‍ ടെസ്റ്റിന്റെ ആദ്യ ദിനം സ്‌പെഷ്യല്‍ ഡേ ആയിരുന്നു. ക്യാപ്റ്റനായ ആദ്യ ദിനം. 

സാമൂഹിക അകലം പാലിച്ചായിരുന്നു ടോസ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. പിന്നാതെ പതിവ് പോലെ എതിര്‍ ടീം നായകന് ഹസ്തദാനം നല്‍കുന്ന പതിവ് ആവര്‍ത്തിച്ച് സ്റ്റോക്ക്‌സ് അറിയാതെ വിന്‍ഡിസ് നായകന്റെ നേരെ തിരിച്ച് കൈ ചുരുട്ടി നീട്ടി. ഇത് ഹസ്തദാനമാണ് എന്ന് തെറ്റിദ്ധരിച്ച് ഹോള്‍ഡര്‍ പെട്ടെന്ന് കൈ നല്‍കി. തൊട്ടടുത്ത നിമിഷം തന്നെ അബദ്ധം മനസിലാവുകയും ചെയ്തു. 

അബദ്ധം പിണഞ്ഞത് ഇരുവരും ചിരിയില്‍ ഒതുക്കി. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കളി ആരംഭിക്കുന്നത് വൈകിപ്പിച്ചിരുന്നു. ഇതോടെ ആദ്യ ദിനം 17 ഓവര്‍ മാത്രമാണ് കളി സാധ്യമായത്. 

ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുന്‍പ് ഡോം സിബ്ലിയെ ഗബ്രിയേല്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. സ്വിങ് ചെയ്ത് സിബ്ലേയുടെ ഓഫ് സ്റ്റംപിന് മുകളിലേക്കാണ് പന്തെത്തിയത്. 20 റണ്‍സുമായി ബേണ്‍സും, 14 റണ്‍സുമായി ജോ ഡെന്‍ലിയുമാണ് ക്രീസില്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com