സ്‌പോണ്‍സര്‍മാരെ കിട്ടാനില്ല, പാകിസ്ഥാന്‍ ക്രിക്കറ്റ് കിറ്റില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ

കോവഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്‌പോണ്‍സര്‍മാരെ കിട്ടാത്തതിനാലാണ് പിസിബിയുടെ ഈ നീക്കം
സ്‌പോണ്‍സര്‍മാരെ കിട്ടാനില്ല, പാകിസ്ഥാന്‍ ക്രിക്കറ്റ് കിറ്റില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ. കോവഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്‌പോണ്‍സര്‍മാരെ കിട്ടാത്തതിനാലാണ് പിസിബിയുടെ ഈ നീക്കം.

നിലവില്‍ ഇംഗ്ലണ്ടിലുള്ള പാക് ടീമിന് സ്‌പോണ്‍സര്‍മാരില്ല. പാകിസ്ഥാന്‍ പ്ലേയിങ് കിറ്റില്‍ തങ്ങളുടെ ലോഗോ വരുന്നത് സന്തോഷിപ്പിക്കുന്നതാണെന്നും, പിസിബിയും തങ്ങളും ചാരിറ്റി പാര്‍ട്ണര്‍മാരാണെന്നും ഷാഹിദ് അഫ്രീദി തന്റെ ട്വീറ്റില്‍ പറയുന്നു. 

മൂന്ന് ടെസ്റ്റുകളുടേയും മൂന്ന് ട്വന്റി20യുടേയും പരമ്പരക്കായാണ് പാകിസ്ഥാന്‍ ടീം ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. പരിശീലനം നടത്തുന്നതിന് ഇടയില്‍ ഫോട്ടോകള്‍ പ്രചരിച്ചതില്‍ കളിക്കാരുടെ കിറ്റില്‍ ലോഗോയില്ലെന്നത് വാര്‍ത്തയായിരുന്നു. ഷാഹിദ് അഫ്രീദി ഫൗണ്ടേഷനുമായി കൈ കോര്‍ക്കുന്നത് വഴി ഫണ്ട് സ്വരൂപിക്കാന്‍ സാധിക്കുമെന്നാണ് പിസിബിയുടെ കണക്കു കൂട്ടല്‍. 

മദ്യ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിച്ചതിന് ശേഷം പിസിബി പുതിയ സ്‌പോണ്‍സര്‍മാരെ ക്ഷണിച്ചെങ്കിലും ആരും മുന്‍പോട്ട് വന്നില്ല. വന്ന ഒരു ഡീല്‍ മുന്‍ വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ നിന്ന് 40 ശതമാനം കുറവായിരുന്നതായാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com