71ാം ജന്മദിനത്തില്‍ ഹൃദയം തൊട്ട് ഗാവസ്‌കര്‍, 35 കുരുന്നുകളുടെ ഹൃദയ ശസ്ത്രക്രിയക്ക് സഹായം

ഇന്ത്യക്കായി നേടിയ 35 സെഞ്ചുറികളുടെ ഓര്‍മ എന്നോണമാണ് 35 കുട്ടികളുടെ ശസ്ത്രക്രിയക്ക് സഹായമെത്തിക്കുന്നത്
71ാം ജന്മദിനത്തില്‍ ഹൃദയം തൊട്ട് ഗാവസ്‌കര്‍, 35 കുരുന്നുകളുടെ ഹൃദയ ശസ്ത്രക്രിയക്ക് സഹായം

ന്യൂഡല്‍ഹി: 71ാം ജന്മദിനത്തില്‍ ഹൃദയം തൊട്ട് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. തന്റെ ജന്മദിനത്തിന്റെ ഭാഗമായി 35 കുരുന്നുകളുടെ ഹൃദയ ശസ്ത്രക്രിയക്ക് ഗാവസ്‌കര്‍ സഹായം നല്‍കും. 

കാര്‍ഘറിലെ ശ്രീ സത്യ സായി സഞ്ജീവനി ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കാണ് ഗാവസ്‌കര്‍ സഹായഹസ്തം നീട്ടുന്നത്. ഇന്ത്യക്കായി നേടിയ 35 സെഞ്ചുറികളുടെ ഓര്‍മ എന്നോണമാണ് 35 കുട്ടികളുടെ ശസ്ത്രക്രിയക്ക് സഹായമെത്തിക്കുന്നത്. 

ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാവാത്ത മാതാപിതാക്കള്‍ക്ക് ആശ്വാസമായി കഴിഞ്ഞ വര്‍ഷവും ഗാവസ്‌കര്‍ എത്തിയിരുന്നു. നമ്മുടെ സഹായം എത്തേണ്ട ഒരുപാട് ഇടങ്ങളുണ്ട്. എന്നാല്‍ കുട്ടികള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഓരോ കുടുംബത്തിന്റേയും പ്രതീക്ഷയാണ് മക്കള്‍. കുടുംബത്തിന്റെ സന്തോഷമാണ്. നല്ല ഭാവിയിലേക്കുള്ള പ്രതീക്ഷയാണ് അവരെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

നമ്മുടെ രാജ്യത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ ഹൃദ്രോഗമുണ്ടാവുന്നു. അതിജീവിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ അതില്‍ വലിയ അളവിലുണ്ട്. അവര്‍ക്ക് നമ്മുടെ രാജ്യത്ത് വലിയ കരുതല്‍ ലഭിക്കുന്നില്ല, ഗാവസ്‌കര്‍ പറഞ്ഞു. 

ഞാന്‍ ഭാഗമായ ഹേര്‍ട്ട് ടു ഹേര്‍ട്ട് ഫൗണ്ടേഷന്‍ നൂറുകണക്കിന് കുട്ടികള്‍ക്കാണ് ജീവന്‍ തിരികെ കൊടുക്കുന്നത്. സൗജന്യമായാണ് ചികിത്സ നല്‍കുക. ഒരു ലക്ഷ്യമെ ഞങ്ങള്‍ക്കുള്ളു, ഹൃദയം മാത്രമേയുള്ളു, ബില്‍ ഇല്ല...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com