അച്ഛന്റെ കറുപ്പ് കൂടി പോയതിന്റെ പേരില്‍ അമ്മയോട് വീട്ടുകാര്‍ മിണ്ടില്ല, അവര്‍ നേരിട്ട ക്രൂരതകള്‍...കണ്ണീരടക്കാനാവാതെ മൈക്കല്‍ ഹോള്‍ഡിങ്‌

കറുത്ത വര്‍ഗക്കാര്‍ എന്ന നിലയില്‍ തന്റെ മാതാപിതാക്കള്‍ അനുഭവിച്ച യാതനകളെ കുറിച്ച് പറയവെ കണ്ണിരടക്കാനാവാതെ വിന്‍ഡിസ് മുന്‍ താരം മൈക്കല്‍ ഹോള്‍ഡിങ്
അച്ഛന്റെ കറുപ്പ് കൂടി പോയതിന്റെ പേരില്‍ അമ്മയോട് വീട്ടുകാര്‍ മിണ്ടില്ല, അവര്‍ നേരിട്ട ക്രൂരതകള്‍...കണ്ണീരടക്കാനാവാതെ മൈക്കല്‍ ഹോള്‍ഡിങ്‌

സതാംപ്ടണ്‍: കറുത്ത വര്‍ഗക്കാര്‍ എന്ന നിലയില്‍ തന്റെ മാതാപിതാക്കള്‍ അനുഭവിച്ച യാതനകളെ കുറിച്ച് പറയവെ കണ്ണിരടക്കാനാവാതെ വിന്‍ഡിസ് മുന്‍ താരം മൈക്കല്‍ ഹോള്‍ഡിങ്. ഇംഗ്ലണ്ട്-വിന്‍ഡിസ് ടെസ്റ്റ് മത്സരത്തിന് ഇടയിലെ ആദ്യ ദിനത്തില്‍ വര്‍ണവെറിക്കെതിരെ ശക്തമായ വാക്കുകളാല്‍ ഹോള്‍ഡിങ് പ്രതികരിക്കവെയാണ് സംഭവം. 

എന്റെ മാതാപിതാക്കള്‍ അനുഭവിച്ച യാതനയെ കുറിച്ച് ഓര്‍ക്കുമ്പോഴാണ് എനിക്ക് സഹിക്കാനാവാതെ വരുന്നത്. ഏത് ഘട്ടത്തിലൂടെയാണ് അവര്‍ കടന്നു പോയത് എന്ന് എനിക്കറിയാം. എന്റെ പിതാവിന്റെ നിറം വളരെ കറുത്തതായതിനാല്‍ അമ്മയുടെ കുടുംബാംഗങ്ങള്‍ അമ്മയോട് സംസാരിക്കില്ല. അവര്‍ നേരിട്ട പ്രയാസങ്ങള്‍ എനിക്ക് മനസിലാവും...ഹോള്‍ഡിങ് പറഞ്ഞു. 

ആ സമൂഹത്തില്‍ ജീവിച്ചിട്ടില്ലാത്ത നമുക്ക് അങ്ങനെയെല്ലാം കേള്‍ക്കുമ്പോള്‍ ചിരി വരും. ആ ചിന്തകളെല്ലാം മാറ്റി വെച്ചിട്ടെന്നോണം ജീവിക്കാനാവില്ല..മുന്‍പോട്ട് പോവാനാവില്ല...ഞാന്‍ എന്താണ് പറയുന്നത് എന്നും, ഞാന്‍ എവിടെ നിന്നാണ് വരുന്നത് എന്നും ആളുകള്‍ക്ക് മനസിലാവുന്നുണ്ടാവും...

66 വയസായി എനിക്ക്. ഞാന്‍ കണ്ടിട്ടുണ്ട്. മറ്റുള്ളവര്‍ക്കൊപ്പം ഞാനും ഇത് അനുഭവിച്ചതാണ്. വര്‍ണവെറി ഇല്ലാതാവുക എന്നത് വേഗത്തില്‍ നടക്കില്ല. ഒച്ചിഴയുന്ന വേഗത്തിലാവും നടക്കുക. എന്നാല്‍ ശരിയായ വിധത്തില്‍ അത് മുന്‍പോട്ട് പോവുമെന്ന് കരുതുന്നു. ഒച്ചിഴയുന്ന വേഗത്തിലായാലും എനിക്ക് പ്രശ്‌നമില്ല...ഹോള്‍ഡിങ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com