മെസിയല്ല ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരം; ഒന്നും രണ്ടും സ്ഥാനത്ത് ഈ ഇതിഹാസങ്ങള്‍

മെസിയല്ല ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരം; ഒന്നും രണ്ടും സ്ഥാനത്ത് ഈ ഇതിഹാസങ്ങള്‍
മെസിയല്ല ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരം; ഒന്നും രണ്ടും സ്ഥാനത്ത് ഈ ഇതിഹാസങ്ങള്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ കരുത്തരായ ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരമാരായിരിക്കും. എല്ലാവരുടേയും മനസിലേക്ക് ആദ്യം എത്തുന്ന പേര് ലയണല്‍ മെസി എന്നായിരിക്കും. എന്നാല്‍ തെറ്റി. ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരം മെസി അല്ലെന്ന് പറയുന്നത് ആരാധകര്‍ തന്നെയാണ്. 

ബാഴ്‌സ സംഭാവന ചെയ്ത മിന്നും താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മെസി. ഒന്നും രണ്ടും സ്ഥാനങ്ങള്‍ മറ്റ് രണ്ട് ഇതിഹാസങ്ങള്‍ക്കാണ്. 

ബാഴ്‌സലോണ സംഭാവന ചെയ്ത ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് അര്‍ജന്റീന ഇതിഹാസം തന്നെയായ ഡീഗോ മറഡോണയാണ്. രണ്ടാം സ്ഥാനത്താകട്ടെ ബ്രസീല്‍ മാന്ത്രികന്‍ റോണാള്‍ഡീഞ്ഞോയാണുള്ളത്. മെസി മൂന്നാമതും ജോണ്‍ ക്രൈഫ് നാലാം സ്ഥാനത്തും നില്‍ക്കുന്നു. ഇനിയെസ്റ്റ അഞ്ചാമതും ഷാവി ആറാം സ്ഥാനത്തുമുണ്ട്. കാര്‍ലോസ് പുയോള്‍ ഏഴാം സ്ഥാനത്തും ബ്രസീല്‍ ഇതിഹാസം എട്ടാം സ്ഥാനത്തും മറ്റൊരു ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഒന്‍പതാം സ്ഥാനത്തും സുവാരസ് 11ാം സ്ഥാനത്തുമാണ് ഉള്ളത്. വോട്ടെടുപ്പില്‍ മറഡോണയ്ക്ക് 582 വോട്ടുകളും റൊണാള്‍ഡീഞ്ഞോയ്ക്ക് 440 വോട്ടുകളും ലഭിച്ചു. 

രണ്ട് വര്‍ഷത്തിനുടത്ത് മാത്രമാണ് മറഡോണ ബാഴ്‌സയ്ക്കായി കളിക്കാനിറങ്ങിയത്. പറയത്തക്ക നേട്ടങ്ങള്‍ ബാഴ്‌സയ്‌ക്കൊപ്പം സ്വന്തമാക്കാന്‍ മറഡോണയ്ക്ക് കഴിഞ്ഞതുമില്ല. രണ്ട് വര്‍ഷത്തിനിടെ പരിക്കേറ്റതടക്കമുള്ള തിരിച്ചടികള്‍ സ്പാനിഷ് ടീമിനൊപ്പമുള്ള മറോഡണയുടെ യാത്രയ്ക്ക് വിരാമമിട്ടു. പിന്നീടാണ് അദ്ദേഹം നാപോളിയിലൂടെ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com