അന്ന് സച്ചിനായിരുന്നു നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍, ക്രീസിലെ ആ വാക്കുകള്‍ ഹൃദയം തൊട്ടു: രഹാനെ

'കളിക്കാരന്‍ എന്ന നിലയില്‍ അരങ്ങേറ്റ മത്സരത്തിലും പിന്നെയുള്ള എല്ലാ മത്സരത്തിലും നീ മികവ് കാണിക്കണം'
അന്ന് സച്ചിനായിരുന്നു നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍, ക്രീസിലെ ആ വാക്കുകള്‍ ഹൃദയം തൊട്ടു: രഹാനെ

മുംബൈ: ഏതൊരു ക്രിക്കറ്റ് താരത്തിനും രാജ്യത്തിനായി അരങ്ങേറാന്‍ ഇറങ്ങുന്ന നിമിഷം വിലമതിക്കാനാവാത്തതാവും. ആദ്യമായി ഇറങ്ങിയ ആ നിമിഷത്തെ കുറിച്ച് പറയുകയാണ് അജങ്ക്യാ രഹാനെ. അന്ന് നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ രഹാനെയെ ആശ്വസിപ്പിക്കാന്‍ ഉണ്ടായത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്...

എല്ലാ വികാരങ്ങളും കൂടി ചേര്‍ന്ന നിമിഷമായിരുന്നു അത്. അത്രയും പ്രത്യേകതയുള്ള നിമിഷമെങ്കിലും എക്‌സൈറ്റ്‌മെന്റും, അസ്വസ്ഥതയും ഒരേ സമയം അനുഭവപ്പെട്ടു. ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ സച്ചിനായിരുന്നു ക്രീസില്‍.

കളിക്കാരന്‍ എന്ന നിലയില്‍ അരങ്ങേറ്റ മത്സരത്തിലും പിന്നെയുള്ള എല്ലാ മത്സരത്തിലും നീ മികവ് കാണിക്കണം. എന്നാല്‍ ഈ നിമിഷം അതിനെ കുറിച്ചെല്ലാം നീ മറക്കണം. ഇപ്പോള്‍ ഈ നിമിഷം ആസ്വദിക്കുക. ആ സമയം സച്ചിന്‍ എനിക്ക് നല്‍കിയ ഉപദേശം അതാണ്. എന്റെ അരങ്ങേറ്റ മത്സരം പറയത്തക്ക മികച്ചതായിരുന്നില്ല. എന്നാല്‍ അത് എന്നും ഓര്‍മയില്‍ നില്‍ക്കുന്നതാണ്, രഹാനെ പറഞ്ഞു. 

അരങ്ങേറ്റ ടെസ്റ്റില്‍ 19 പന്തില്‍ നിന്ന് ഏഴ് റണ്‍സ് നേടി രഹാനെ പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് പന്തില്‍ നിന്ന് ഒരു റണ്‍ എടുത്തും രഹാനെക്ക് മടങ്ങേണ്ടി വന്നു. മധ്യനിരയില്‍ ബാറ്റ് ചെയ്യേണ്ടി വന്നത് ബുദ്ധിമുട്ടായിരുന്നതായും രഹാനെ പറഞ്ഞു.

ആറാം സ്ഥാനത്തും അഞ്ചാമതുമാണ് ഞാന്‍ ബാറ്റ് ചെയ്തിരുന്നത്. അത് പ്രയാസമായിരുന്നു. ആറാമത് ബാറ്റിങ്ങിന് ഇറങ്ങുമ്പോഴേക്കും പന്ത് പഴകിയതായിട്ടുണ്ടാവും. ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിന് പുറത്തേക്കിറങ്ങി നില്‍ക്കുകയും. 

അതിന് മുന്‍പെല്ലാം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്ന ഞാന്‍ പെട്ടെന്ന് മധ്യനിരയിലേക്ക് എത്തിയപ്പോള്‍ അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. എന്നാല്‍ ഇന്ത്യക്ക് വേണ്ടി കളിച്ചത് ആസ്വദിച്ച് തന്നെയാണ്. ഞാന്‍ ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത്. എന്റെ രാജ്യത്തിന് വേണ്ടി ഞാനത് ചെയ്യും എന്ന ചിന്തയായിരുന്നു എന്റെ മനസില്‍ നിറയെ ആ സമയം, രഹാനെ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com