ഇന്‍സ്വിങ്ങറിന്റെ റിസ്റ്റ് പൊസിഷനില്‍ നിന്ന് റിവേഴ്‌സ് ഔട്ട്‌സ്വിങ്ങര്‍; ആന്‍ഡേഴ്‌സണിന്റെ തന്ത്രത്തെ പുകഴ്ത്തി സച്ചിന്‍

ഇന്‍സ്വിങ്ങര്‍ എറിയുന്ന റിസ്റ്റ് പൊസിഷനില്‍ നിന്ന് റിവേഴ്‌സ് ഔട്ട്‌സ്വിങ്ങര്‍ എറിയാന്‍ സാധിക്കുന്ന ഒരേയൊരു ബൗളറാണ് ആന്‍ഡേഴ്‌സനെന്ന് സച്ചിന്‍
ഇന്‍സ്വിങ്ങറിന്റെ റിസ്റ്റ് പൊസിഷനില്‍ നിന്ന് റിവേഴ്‌സ് ഔട്ട്‌സ്വിങ്ങര്‍; ആന്‍ഡേഴ്‌സണിന്റെ തന്ത്രത്തെ പുകഴ്ത്തി സച്ചിന്‍

മുംബൈ: ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്‍സ്വിങ്ങര്‍ എറിയുന്ന റിസ്റ്റ് പൊസിഷനില്‍ നിന്ന് റിവേഴ്‌സ് ഔട്ട്‌സ്വിങ്ങര്‍ എറിയാന്‍ സാധിക്കുന്ന ഒരേയൊരു ബൗളറാണ് ആന്‍ഡേഴ്‌സനെന്ന് സച്ചിന്‍ പറഞ്ഞു. 

തന്റെ 100എംബി ആപ്പില്‍ ലാറയുമായി സംസാരിക്കുമ്പോഴായിരുന്നു സച്ചിന്റെ വാക്കുകള്‍. റിവേഴ്‌സ് ഔട്ട് സ്വിങ്ങറിലേക്ക് വരുമ്പോള്‍ വലം കയ്യനില്‍ നിന്ന് വരുമ്പോള്‍ ട്രജക്റ്ററി മാറും, എന്നാല്‍ തിളക്കമുള്ള ഭാഗം വെളിയിലേക്കുള്ള സൈഡായി നില്‍ക്കും. രണ്ട് സമയത്തും റിസ്റ്റ് പൊസിഷന്‍ വ്യത്യസ്തമായിരിക്കും...

എനിക്ക് മനസിലായത്, ഔട്ട്‌സ്വിങ്ങര്‍ എറിയുന്നത് പോലെയാണ് ആന്‍ഡേഴ്‌സന്‍ ബോള്‍ പിടിക്കുന്നത്. റിസ്റ്റ് പൊസിഷനിലൂടെ ഇന്‍സ്വിങ്ങറാണ് എറിയാന്‍ പോവുന്നത് എന്ന് തോന്നിക്കും. എന്നാല്‍ പന്തിന്റെ രണ്ട് വശത്തിനും ഇടയിലൂടെ ബാലന്‍സ് ഇല്ലായ്മയിലൂടെ നമ്മളില്‍ നിന്ന് ആന്‍ഡേഴ്‌സന്‍ പന്ത് അകറ്റുന്നു. 

റിസ്റ്റ് പൊസിഷന്‍ പെട്ടെന്ന് മാറ്റുന്നതിലൂടെ ഷോട്ട് കളിക്കാന്‍ ആന്‍ഡേഴ്‌സന്‍ ബാറ്റ്‌സ്മാനെ നിര്‍ബന്ധിതമാക്കുന്നു. ഇന്‍സ്വിങ്ങര്‍ കളിക്കാന്‍ നമ്മെ റെഡിയാക്കി നിര്‍ത്തിയിട്ട് പിച്ചിന്റെ നീളത്തിന്റെ മൂന്നോ നാലോ ഭാഗം പിന്നിട്ടതിന് ശേഷം നമ്മളില്‍ നിന്ന് അകറ്റുന്നു. എന്നാല്‍ അപ്പോഴേക്കും നമ്മള്‍ ഇന്‍സ്വിങ്ങര്‍ കളിക്കാന്‍ തയ്യാറായിട്ടുണ്ടാവും. മറ്റാരും ഇങ്ങനെ ബൗള്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല, സച്ചിന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com