പാലില്‍ വീണ ഈച്ചയെ എടുത്ത് കളയും പോലെ കളഞ്ഞു, രഹാനെയോട് കാണിച്ചത് അനീതിയെന്ന് ആകാശ് ചോപ്ര

'നാലാം സ്ഥാനത്ത് നല്ല പ്രകടനം നടത്തുന്നു. 94ന് അടുത്ത് സ്‌ട്രൈക്ക് റേറ്റ് ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയില്ല'
പാലില്‍ വീണ ഈച്ചയെ എടുത്ത് കളയും പോലെ കളഞ്ഞു, രഹാനെയോട് കാണിച്ചത് അനീതിയെന്ന് ആകാശ് ചോപ്ര

മുംബൈ: പാലില്‍ നിന്ന് ഈച്ചയെ എടുത്ത് കളയുന്നത് പോലെയാണ് രഹാനെയെ ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. മികച്ച സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നിട്ടും രഹാനെയെ കൂടുതല്‍ അവസരങ്ങള്‍ നല്‍കാതെ പുറത്താക്കുകയായിരുന്നു എന്ന് ആകാശ് ചോപ്ര പറഞ്ഞു. 

നാലാം സ്ഥാനം രഹാനെക്ക് നല്ലതായിരുന്നു. നാലാം സ്ഥാനത്ത് നല്ല പ്രകടനം നടത്തുന്നു. 94ന് അടുത്ത് സ്‌ട്രൈക്ക് റേറ്റ് ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയില്ല. പൊടുന്നനെയാണ് ടീമില്‍ നിന്ന് രഹാനെയെ ഒഴിവാക്കിയത്. പാലില്‍ വീണ ഈച്ചയെ എടുത്ത് കളയുന്നത് പോലെ. എന്തുകൊണ്ട് അങ്ങനെ ചെയ്തു? അനീതിയാണ് രഹാനെയോട് കാണിച്ചത് എന്നും ആകാശ് ചോപ്ര പറഞ്ഞു. 

ഇംഗ്ലണ്ടിനെ പോലെയാണ് നമ്മള്‍ കളിക്കുന്നത് എങ്കില്‍, എല്ലാ മത്സരത്തിലും 350 സ്‌കോര്‍ ചെയ്യുന്നുണ്ടെങ്കില്‍..പക്ഷേ നമ്മള്‍ അത് പോലെയല്ല കളിക്കുന്നത്. ഒര്‍ത്തഡോക്‌സ് വഴിയില്‍ തന്നെയാണ് നമ്മുടെ ക്രിക്കറ്റ് ഇപ്പോഴും. ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയാണ് നമ്മള്‍, 325 സ്‌കോര്‍ ചെയ്യാന്‍ പാകത്തിലുള്ള ടീമിനെയാണ് നമ്മള്‍ തെരഞ്ഞെടുക്കുന്നത്. രഹാനെ ആ ടീമിന് ഇണങ്ങുന്നതാണ്...

നന്നായി കളിക്കുമ്പോഴാണ് രഹാനെയെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കുന്നത്. അതുകൊണ്ട് രഹാനെയെ പുറത്താക്കിയതില്‍ അനീതിയുണ്ട്. 2018ല്‍ സൗത്ത് ആഫ്രിക്കയിലും രഹാനെ മികവ് കാണിച്ചിരുന്നു. ഏകദിനത്തില്‍ രഹാനെയ്ക്ക് ഇനിയും അവസരം നല്‍കണം എന്നാണ് തന്റെ അഭിപ്രായമെന്നും ചോപ്ര പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com