സെവാഗിന്റെ 309നേക്കാള്‍ മികച്ചത് സച്ചിന്റെ 136, കാരണം 309 റണ്‍സ് പിറന്നത് മാതാപിതാക്കള്‍ ചെയ്ത പുണ്യത്തിന്റെ ഫലം: പാക് മുന്‍ സ്പിന്നര്‍

2004ലാണ് മുള്‍ട്ടാനില്‍ സെവാഗ് 309 റണ്‍സ് വാരി കൂട്ടിയത്. 1999ലാണ് ചെന്നൈയില്‍ പാകിസ്ഥാനെതിരെ സച്ചിന്‍ 136 റണ്‍സ് നേടിയത്
സെവാഗിന്റെ 309നേക്കാള്‍ മികച്ചത് സച്ചിന്റെ 136, കാരണം 309 റണ്‍സ് പിറന്നത് മാതാപിതാക്കള്‍ ചെയ്ത പുണ്യത്തിന്റെ ഫലം: പാക് മുന്‍ സ്പിന്നര്‍

ലാഹോര്‍: മുള്‍ട്ടാനില്‍ സെവാഗ് നേടിയ ട്രിപ്പിള്‍ സെഞ്ചുറിയേക്കാള്‍ താന്‍ കൂടുതല്‍ മൂല്യം കൊടുക്കുന്നത് ചെന്നൈയില്‍ സച്ചിന്‍ നേടിയ 136 റണ്‍സിനാണെന്ന് പാക് മുന്‍ ഓഫ് സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖ്. 2004ലാണ് മുള്‍ട്ടാനില്‍ സെവാഗ് 309 റണ്‍സ് വാരി കൂട്ടിയത്. 1999ലാണ് ചെന്നൈയില്‍ പാകിസ്ഥാനെതിരെ സച്ചിന്‍ 136 റണ്‍സ് നേടിയത്. 

ചെന്നൈയില്‍ രണ്ടാം ഇന്നിങ്‌സില്‍ സച്ചിന്‍ 130 റണ്‍സിന് മുകളില്‍ കണ്ടെത്തിയ കളിയില്‍ പോരാട്ടം കനത്തയായിരുന്നു എന്നതാണ് ഇതിന് കാരണമായി സഖ്‌ലെയ്ന്‍ മുഷ്താഖ് പറയുന്നത്. എന്നാല്‍ മുല്‍ട്ടാനില്‍ അത്തരമൊരു യുദ്ധമായിരുന്നില്ല. ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സ് ആയിരുന്നു അത്. 

ഫസ്റ്റ് ഇന്നിങ്‌സ്, ആദ്യ ദിവസത്തെ പിച്ച്. സെവാഗിന്റെ മാതാപിതാക്കള്‍ ചെയ്ത പുണ്യത്തിന്റെയോ, അതല്ലെങ്കില്‍ സെവാഗിന്റെ തന്നെ നല്ല പ്രവര്‍ത്തികളുടെ ഫലമായോ അവിടെ അദ്ദേഹത്തിന് മികവ് കാണിക്കാനായി. സെവാഗ് മികച്ച താരം അല്ലെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ എല്ലാ ഘടകങ്ങളും സെവാഗിന് അനുകൂലമായി വന്നു. 

സാഹചര്യങ്ങള്‍ അവിടെ ബൗളര്‍മാര്‍ക്ക് എതിരായിരുന്നു. ബോര്‍ഡിലും പ്രശ്‌നങ്ങളുണ്ടായി. ഇന്‍സമാം അവിചാരിതമായി നായകനായി. നമ്മള്‍ ഒരുങ്ങിയിരുന്നില്ല. ആഷസ് ഉള്ളപ്പോള്‍ ആ ഒരു വര്‍ഷം അതിനായി ഒരുങ്ങും. അതുപോലെ ഇന്ത്യക്കായി ഒരു പരമ്പരയുള്ളപ്പോള്‍ നമ്മള്‍ ഒരുങ്ങണമായിരുന്നു. സെവാഗിന്റെ ആ ട്രിപ്പിള്‍ സെഞ്ചുറി സാഹചര്യങ്ങളെല്ലാം അനുകൂലമായപ്പോള്‍ പിറന്നതാണ്, സഖ്‌ലെയ്ന്‍ മുഷ്താഖ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com