ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു

ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം ഇപ്പോള്‍
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു

ലഖ്‌നൗ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് കോവിഡ്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച പരിശോധനക്ക് വിധേയമാക്കിയിരുന്നു. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം ഇപ്പോള്‍.

ഇന്ത്യക്കായി 40 ടെസ്റ്റുകളില്‍ നിന്ന് 31.57 ബാറ്റിങ് ശരാശരിയില്‍ 2084 റണ്‍സ് കണ്ടെത്തി. ഏഴ് ഏകദിനങ്ങളില്‍ നിന്ന് 153 റണ്‍സാണ് ചേതന്‍ ചൗഹാന്‍ നേടിയത്. ഡല്‍ഹിക്കും മഹാരാഷ്ട്രക്കും വേണ്ടി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. 

1981ല്‍ രാജ്യം രഞ്ജി ട്രോഫി നല്‍കി ആദരിച്ചിരുന്നു. കോവിഡ് സ്ഥിതീകരിച്ചതിന് പിന്നാലെ ചേതന്‍ ചൗഹാന്റെ കുടുംബാംഗങ്ങളേയും കോവിഡ് പരിശോധനക്ക് വിധേയമാക്കി. കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മുന്‍ രാജ്യാന്തര ക്രിക്കറ്റ് താരമാണ് ചൗഹാന്‍. 

നേരത്തെ ഷാഹിദ് അഫ്രീദി, സ്‌കോട്ട്‌ലാന്‍ഡിന്റെ മജിദ് ഹഖ് എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ പത്ത് പാക് ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com