ചീഫ്, ഓസ്‌ട്രേലിയയില്‍ നന്നായി കളിച്ചാല്‍ പോര, ജയിക്കണം; കോഹ്‌ലിയോട് ഗാംഗുലി

2018ലേത് പോലെ എളുപ്പമായിരിക്കില്ല ഓസ്‌ട്രേലിയന്‍ പര്യടനമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി
ചീഫ്, ഓസ്‌ട്രേലിയയില്‍ നന്നായി കളിച്ചാല്‍ പോര, ജയിക്കണം; കോഹ്‌ലിയോട് ഗാംഗുലി

കൊല്‍ക്കത്ത: 2018ലേത് പോലെ എളുപ്പമായിരിക്കില്ല ഓസ്‌ട്രേലിയന്‍ പര്യടനമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 2018 ആവര്‍ത്തിക്കില്ല. പരമ്പര പ്രയാസമേറിയതാവുമെന്ന് ഗാംഗുലി ചൂണ്ടിക്കാണിച്ചു. 

ശക്തമായ ഓസീസ നിരയാണ് ഇത്. എന്നാല്‍ നമ്മുടേതും മികച്ച ടീമാണ്. നമുക്ക് നല്ല ബാറ്റിങ്ങ് ബൗളിങ് വിഭാഗമുണ്ട്. നമ്മുടെ ഇന്ത്യന്‍ ടീമില്‍ നല്ല പ്രതീക്ഷയുണ്ട്. മികച്ച ടൂറിങ് ടീമുകള്‍ ബാറ്റിങ്ങില്‍ മികവ് കാട്ടുന്നവരാണ്. വിദേശത്ത് നമ്മള്‍ സക്‌സസ്ഫുള്‍ ടീമായിരുന്നപ്പോള്‍, ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും പാകിസ്ഥാനിലും 400, 500, 600 സ്‌കോര്‍ കണ്ടെത്താന്‍ നമുക്കായതായും ഗാംഗുലി പറഞ്ഞു. 

കോഹ് ലിയെ ചീഫ് എന്ന് വിശേഷിപ്പിച്ചാണ് ഗാംഗുലി സംസാരിച്ചത്. കളിക്കാനായി കോഹ് ലി ഇറങ്ങുമ്പോള്‍, ടീമിനൊപ്പം കോഹ് ലി ഇറങ്ങുമ്പോള്‍, ടീവിയില്‍ ഞാനത് കാണുമ്പോള്‍, ഓസ്‌ട്രേലിയക്കെതിരെ നന്നായി കളിക്കണം എന്ന് മാത്രമാവില്ല ഞാന്‍ ആഗ്രഹിക്കുക. ജയമാണ് അവിടെ ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം കോഹ് ലി അത്തരമൊരു സ്റ്റാന്‍ഡേര്‍ഡ് ആണ് സൃഷ്ടിച്ചിരിക്കുന്നത്. ആ പ്രതീക്ഷക്കൊത്ത് നിങ്ങള്‍ ഉയരണമെന്നും ഗാംഗുലി പറഞ്ഞു. 

ഈ വര്‍ഷം അവസാനമാണ് ഇന്ത്യയുടെ ഓസീസ് പര്യടനം. 2018ല്‍ സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും ഇല്ലാതിരുന്ന ഓസ്‌ട്രേലിയക്കെതിരെയാണ് കോഹ് ലിയും സംഘവും ചരിത്രം കുറിച്ച് ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com