ഡിആര്‍എസില്‍ പന്ത് സ്റ്റംപിനെയൊന്ന് തലോടി പോയാല്‍ പോലും ഔട്ട് വിധിക്കണം; ഐസിസി നയത്തെ തള്ളി സച്ചിന്‍

'അമ്പയേഴ്‌സ് കോള്‍' എന്ന ഓപ്ഷനുമായി മുന്‍പോട്ട് പോവരുത് എന്ന് ഐസിസിയോട് ആവശ്യപ്പെട്ടാണ് സച്ചിന്റെ വാക്കുകള്‍
ഡിആര്‍എസില്‍ പന്ത് സ്റ്റംപിനെയൊന്ന് തലോടി പോയാല്‍ പോലും ഔട്ട് വിധിക്കണം; ഐസിസി നയത്തെ തള്ളി സച്ചിന്‍

മുംബൈ: പന്ത് സ്റ്റംപില്‍ കൊള്ളുന്നു എന്ന് ഡിആര്‍എസില്‍ വ്യക്തമായാല്‍ ബാറ്റ്‌സ്മാനെ ഔട്ട് വിളിക്കണമെന്ന് സച്ചിന്‍. അമ്പയേഴ്‌സ് കോള്‍ എന്ന ഓപ്ഷനുമായി മുന്‍പോട്ട് പോവരുത് എന്ന് ഐസിസിയോട് ആവശ്യപ്പെട്ടാണ് സച്ചിന്റെ വാക്കുകള്‍. 

പന്തിന്റെ എത്ര ശതമാനമാണ് സ്റ്റംപില്‍ കൊള്ളുന്നത് എന്നല്ല നോക്കേണ്ടത്. സ്റ്റംപില്‍ പന്ത് കൊള്ളുന്നുണ്ടെങ്കില്‍ അതില്‍ ഔട്ട് വിളിക്കണം. ഓണ്‍ ഫീല്‍ഡ് അമ്പയറുടെ അഭിപ്രായം അവിടെ പരിഗണിക്കേണ്ടതില്ല. ക്രിക്കറ്റില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് അതിന് വേണ്ടിയാണെന്ന് സച്ചിന്‍ പറഞ്ഞു. 

സാങ്കേതിക വിദ്യ 100 ശതമാനം കുറ്റമറ്റതല്ലെന്ന് നമുക്കറിയാം. മനുഷ്യരുടെ കാര്യവും അങ്ങനെയാണ്. പന്ത് സ്റ്റംപില്‍ ഒന്ന് ഉരസി മാത്രമാണ് പോവുന്നത് എങ്കില്‍ പോലും ബൗളര്‍ക്ക് അനുകൂലമായി വിധി വരണം. ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം മാറ്റണം എങ്കില്‍ പന്തിന്റെ 50 ശതമാനം സ്റ്റംപില്‍ കൊള്ളണം എന്ന ഐസിസി നയത്തോട് തനിക്ക് യോജിക്കാനാവില്ലെന്നും സച്ചിന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com