പൊടുന്നനെ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്, സതാംപ്ടണ്‍ ടെസ്റ്റ് ത്രില്ലിങ് ക്ലൈമാക്‌സിലേക്ക്‌

വിന്‍ഡിസ് ബൗളിങ് നിര ശക്തമായി തിരിച്ചെത്തിയപ്പോള്‍ നാലാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്
പൊടുന്നനെ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്, സതാംപ്ടണ്‍ ടെസ്റ്റ് ത്രില്ലിങ് ക്ലൈമാക്‌സിലേക്ക്‌

സതാംപ്ടണ്‍: ആദ്യ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനാവാതെ ഇംഗ്ലണ്ട്. വിന്‍ഡിസ് ബൗളിങ് നിര ശക്തമായി തിരിച്ചെത്തിയപ്പോള്‍ നാലാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. 170 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിന് ഇപ്പോഴുള്ളത്. 

170 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിന് ഇപ്പോഴുള്ളത്. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാരായ ബേണ്‍സും, സിബ്ലേയും ഭേദപ്പെട്ട തുടക്കം നല്‍കി. 72 റണ്‍സ് ഇവിടെ ഓപ്പണിങ്ങില്‍ കൂട്ടിച്ചേര്‍ത്തു. മധ്യനിരയില്‍ സ്റ്റോക്ക്‌സും, ക്രൗലേയും ചേര്‍ന്ന് കൂട്ടുകെട്ട് തീര്‍ത്തതോടെ ഇംഗ്ലണ്ട് മികച്ച നിലയിലേക്ക് എത്തി. 

എന്നാല്‍ 249 റണ്‍സില്‍ നില്‍ക്കുമ്പോള്‍ 46 റണ്‍സ് എടുത്ത നായകന്‍ സ്‌റ്റോക്ക്‌സിനെ ഹോള്‍ഡര്‍ മടക്കിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച ആരംഭിച്ചു. പിന്നാലെ വളരെ വേഗത്തില്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ കൂടി വിന്‍ഡിസ് വീഴ്ത്തി. 

ആദ്യ ഇന്നിങ്‌സിലെ മികവ് ആവര്‍ത്തിച്ച് ഗബ്രിയേല്‍ മൂന്ന് വിക്കറ്റും, റോസ്റ്റന്‍ ചേസ്, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി. ക്രൗലേ 76 റണ്‍സ് നേടി. ശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ കൂടി അഞ്ചാം ദിനത്തിലെ ആദ്യ മിനിറ്റുകളില്‍ പിഴുത് കഴിഞ്ഞാല്‍ വിന്‍ഡിസിന് ജയം പിടിക്കാനുള്ള സാധ്യതകള്‍ ശക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com