സഹീര്‍ ഖാന്‍ ഇല്ലെങ്കില്‍ കാണായിരുന്നു, ഈ ജയങ്ങളിലേക്കൊന്നും ധോനി എത്തില്ല; ഗാംഗുലിക്ക് നന്ദി പറയണമെന്ന് ഗംഭീര്‍ 

സഹീര്‍ ഖാനാണ് ഇന്ത്യയുടെ ഏറ്റവും മികച്ച വേള്‍ഡ് ക്ലാസ് ബൗളര്‍ എന്നാണ് തന്റെ അഭിപ്രായമെന്നും ഗംഭീര്‍ പറഞ്ഞു
സഹീര്‍ ഖാന്‍ ഇല്ലെങ്കില്‍ കാണായിരുന്നു, ഈ ജയങ്ങളിലേക്കൊന്നും ധോനി എത്തില്ല; ഗാംഗുലിക്ക് നന്ദി പറയണമെന്ന് ഗംഭീര്‍ 

ന്യൂഡല്‍ഹി: ടെസ്റ്റില്‍ ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാന്‍ ധോനിയെ തുണച്ചത് പേസര്‍ സഹീര്‍ ഖാന്‍ ആണെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ധോനിക്ക് ലഭിച്ച വലിയ അനുഗ്രഹമാണ് സഹീര്‍ ഖാന്‍ എന്ന് ഗംഭീര്‍ പറഞ്ഞു. 

ധോനിക്ക് സഹീറിനെ ലഭിച്ചതിന്റെ ക്രഡിറ്റ് സൗരവ് ഗാംഗുലിക്കുള്‌ലതാണ്. സഹീര്‍ ഖാനാണ് ഇന്ത്യയുടെ ഏറ്റവും മികച്ച വേള്‍ഡ് ക്ലാസ് ബൗളര്‍ എന്നാണ് തന്റെ അഭിപ്രായമെന്നും ഗംഭീര്‍ പറഞ്ഞു. 

2008ലാണ് ധോനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനാവുന്നത്. ഈ സമയം മൂന്ന് ഫോര്‍മാറ്റിലും സഹീര്‍ ഖാന്‍ നിര്‍ണായക ഘടകമായിരുന്നു. 2011 ലോകകപ്പില്‍ 21 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിക്കറ്റ് വേട്ടയില്‍ മുന്‍പില്‍ നിന്നതും ഗംഭീറാണ്. 

ധോനിക്ക് കീഴില്‍ 33 ടെസ്റ്റാണ് ധോനി കളിച്ചത്. വീഴ്ത്തിയത് 123 വിക്കറ്റും. 2009ല്‍ ഇന്ത്യന്‍ ടീം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ചപ്പോള്‍ സഹീറിന്റെ പങ്ക് അതില്‍ വളരെ വലുതായിരുന്നു. 60 ടെസ്റ്റുകളിലാണ് ധോനി ഇന്ത്യയെ നയിച്ചത്. അതില്‍ ജയം പിടിച്ചത് 27ലും തോറ്റത് 18ലും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com