ഓഗ്‌ബെച്ചെയ്ക്കായി 'വലവിരിച്ച്' മുംബൈ സിറ്റി ; ചര്‍ച്ച അന്തിമഘട്ടത്തില്‍ ; പുതിയ സ്‌ട്രൈക്കറെ തേടി കിബു വികൂന

മികച്ച മുന്നേറ്റനിര താരമായ ഓഗ്‌ബെച്ചെ കൂടി എത്തുന്നതോടെ മുംബൈയുടെ ആക്രമണത്തിന് കൂടുതല്‍ മൂര്‍ച്ച കൈവരും
ഓഗ്‌ബെച്ചെയ്ക്കായി 'വലവിരിച്ച്' മുംബൈ സിറ്റി ; ചര്‍ച്ച അന്തിമഘട്ടത്തില്‍ ; പുതിയ സ്‌ട്രൈക്കറെ തേടി കിബു വികൂന

കൊച്ചി : കേരള ബ്ലാസ്‌റ്റേഴ്‌സിനെ പുതിയ സീസണില്‍ നയിക്കുക പുതിയ നായകനായിരിക്കും. നിലവിലെ ബ്ലാസ്റ്റേഴ്‌സ് നായകന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെ ടീം വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പിഎസ്ജി താരമായ ഒഗ്‌ബെച്ചെയ്ക്ക് വേണ്ടി മുംബൈ സിറ്റി എഫ്‌സിയാണ് വലവിരിച്ചിരിക്കുന്നത്.  മുംബൈയുമായി അവസാനവട്ട ചര്‍ച്ചകളിലാണ് താരം.

സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വിദേശതാരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. വേതനം കുറയ്ക്കണമെന്നു ക്ലബ് ഓഗ്‌ബെച്ചെയോട് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ദേശത്തോടു താരം വിയോജിച്ചു. പ്രതിഫലം സംബന്ധിച്ചു തീരുമാനം ആവാത്തതിനാല്‍ പിരിയാമെന്ന ധാരണയില്‍ ബ്ലാസ്‌റ്റേഴ്‌സും ഓഗ്‌ബെച്ചെയും എത്തുകയായിരുന്നു.

മികച്ച മുന്നേറ്റനിര താരമായ ഓഗ്‌ബെച്ചെ കൂടി എത്തുന്നതോടെ മുംബൈയുടെ ആക്രമണത്തിന് കൂടുതല്‍ മൂര്‍ച്ച കൈവരും. അഹമ്മദ് ജാഹൂ നയിക്കുന്ന മുംബൈ സിറ്റിയുടെ മധ്യനിരയ്ക്കും ആക്രമണോത്സുകനായ കോച്ച് സെര്‍ജിയോ ലൊബേറയ്ക്കും ഏറ്റവും മികച്ച മുന്‍നിര ആയുധമാകും ഓഗ്‌ബെച്ചെ. മന്ദര്‍റാവു ദേശായി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളും മുംബൈയ്ക്കായി അടുത്ത സീസണില്‍ കളിക്കുമെന്നാണ് സൂചന.

ഓഗ്‌ബെച്ചെ കളം വിടുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന് പുതിയൊരു ആക്രമണനിരയെ കണ്ടെത്തേണ്ട സ്ഥിതിയാണ്. പുതിയ സ്‌െ്രെടക്കറെ കണ്ടെത്തേണ്ട ഉത്തരവാദിത്തം ടീം സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെ ചുമലിലായി. ഓഗ്‌ബെച്ചെയ്ക്കു പകരക്കാരനെ കണ്ടെത്താന്‍ സ്‌കിന്‍കിസും കോച്ച് കിബു വിക്കൂനയും പലവട്ടം ചര്‍ച്ചകള്‍ നടത്തിയെന്നാണു സൂചന. ഭീമമായ പ്രതിഫലം നല്‍കാതെയൊരു വിദേശ സ്‌െ്രെടക്കറെയാണ് തേടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com