നായകനായിട്ടും ടീം മീറ്റിങ്ങുകളില്‍ ശ്രേയസിനെ പങ്കെടുപ്പിക്കില്ല; ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റ് മാറ്റി നിര്‍ത്തിയതായി മുഹമ്മദ് കൈഫ്

'വേണ്ട വിവരങ്ങള്‍ മാത്രം അറിയുന്ന നിലയിലേക്ക് ശ്രേയസിനെ നിര്‍ത്താനാണ് ശ്രമിച്ചത്'
നായകനായിട്ടും ടീം മീറ്റിങ്ങുകളില്‍ ശ്രേയസിനെ പങ്കെടുപ്പിക്കില്ല; ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റ് മാറ്റി നിര്‍ത്തിയതായി മുഹമ്മദ് കൈഫ്

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ടീം മീറ്റിങ്ങുകളിലേക്ക് നായകന്‍ ശ്രേയസ് അയ്യറെ ക്ഷണിച്ചിരുന്നില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ച് മുഹമ്മദ് കൈഫ്. പുതിയ നായകന്‍ എന്ന നിലയില്‍ തന്റെ കളിയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ ശ്രേയസിനെ അനുവദിക്കുന്നതിന്റെ ഭാഗമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റിന്റെ ഈ തീരുമാനം എന്ന് കൈഫ് പറഞ്ഞു. 

വേണ്ട വിവരങ്ങള്‍ മാത്രം അറിയുന്ന നിലയിലേക്ക് ശ്രേയസിനെ നിര്‍ത്താനാണ് ശ്രമിച്ചത്. താന്‍ ശ്രേയസിന്റെ വലിയ ആരാധകനാണെന്നും കൈഫ് പറഞ്ഞു. മികച്ച ഫോമില്‍ നില്‍ക്കുന്ന സമയമാണ് ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ശ്രേയസിന് അവസരം ലഭിച്ചത്. 

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ ശ്രേയസിനായി. വളരെ വര്‍ഷം ശ്രേയസ് ഡൊമസ്റ്റിക് ക്രിക്കറ്റ് കളിച്ചു. ഇന്ത്യന്‍ ടീമിലേക്ക് പെട്ടെന്ന് ശ്രേയസിന് അവസരം ലഭിക്കുകയായിരുന്നില്ല. ഏതാനും വര്‍ഷം ഐപിഎല്‍ കളിച്ച് റണ്‍സ് കണ്ടെത്തി കഴിഞ്ഞതോടെയാണ് ശ്രേയസിന്റെ പേര് ഉയര്‍ന്ന് വന്നത്...

ഡൊമസ്റ്റിക് ക്രിക്കറ്റ് കളിച്ച് ശ്രേയസിന് ബോറടിച്ചിരുന്നു. മാനസികമായി മികച്ച നിലയിലാണ് ശ്രേയസ്. തന്റെ കളിയെ കുറിച്ചും ജോലിയെ കുറിച്ചും വ്യക്തമായ ധാരണ ശ്രേയസിനുണ്ട്. പെട്ടെന്ന് ശ്രേയസിന് ദേഷ്യം വരില്ല. ഒരുപാട് ചിന്തിച്ചതിന് ശേഷമാണ് ശ്രേയസ് സംസാരിക്കുക. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായതോടെ ഉത്തരവാദിത്വ ബോധവും ശ്രേയസിലേക്ക് എത്തിയതായി മുഹമ്മദ് കൈഫ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com