ഇംഗ്ലണ്ടിലേക്ക് പറക്കുമ്പോള്‍ കോവിഡ് നെഗറ്റീവ്, ഇംഗ്ലണ്ടിലെത്തിയപ്പോള്‍ പൊസിറ്റീവ്; പാക് താരത്തിന് രണ്ടാമതും കോവിഡ്

ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി നടത്തിയ കോവിഡ് പരിശോധനയില്‍ കാശിഫിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇംഗ്ലണ്ടിലേക്ക് പറക്കുമ്പോള്‍ കോവിഡ് നെഗറ്റീവ്, ഇംഗ്ലണ്ടിലെത്തിയപ്പോള്‍ പൊസിറ്റീവ്; പാക് താരത്തിന് രണ്ടാമതും കോവിഡ്

ലണ്ടന്‍: പാക് ഓള്‍റൗണ്ടര്‍ കാശിഫ് ഭാട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിലുള്ള പാക് സംഘത്തിനൊപ്പമാണ് കാശിഫ് ഇപ്പോള്‍. 

ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി നടത്തിയ കോവിഡ് പരിശോധനയില്‍ കാശിഫിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ രണ്ട് കോവിഡ് ഫലങ്ങളും നെഗറ്റീവായതിന് ശേഷമാണ് ഹൈദര്‍ അലിക്കും, ഇമ്രാന്‍ ഖാനും ഒപ്പം കാശിഫ് ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. 

എന്നാല്‍ ഇംഗ്ലണ്ടില്‍ എത്തിയതിന് ശേഷം നടത്തിയ കോവിഡ് ടെസ്റ്റില്‍ കാശിഫിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ജൂലൈ 1ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ ടെസ്റ്റില്‍ കാശിഫിന്റെ കോവിഡ് ഫലം നെഗറ്റീവായിരുന്നു. 

കാശിഫിനെ ലണ്ടനില്‍ നിന്ന് തിരികെ വിളിക്കുന്നത് സംബന്ധിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇപ്പോള്‍ സെല്‍ഫ് ഐസൊലേഷനിലാണ് കാശിഫ് എന്നാണ് ക്രിക്കറ്റ് പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com