ഇംഗ്ലണ്ടില്‍ പാക് ടീമിന് ഫൈവ് സ്റ്റാര്‍ ഹോട്ടലില്ല; തങ്ങുന്നത് ത്രീ സ്റ്റാര്‍ ഹോട്ടലില്‍

ബയോ സെക്യുവര്‍ എന്‍വിയോണ്‍മെന്റിന്റെ ഭാഗമാവുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ക്രിക്കറ്റ് പാകിസ്ഥാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്
ഇംഗ്ലണ്ടില്‍ പാക് ടീമിന് ഫൈവ് സ്റ്റാര്‍ ഹോട്ടലില്ല; തങ്ങുന്നത് ത്രീ സ്റ്റാര്‍ ഹോട്ടലില്‍

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനായി പോയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കഴിയുന്നത് ത്രി സ്റ്റാര്‍ ഹോട്ടലിലെന്ന് റിപ്പോര്‍ട്ട്. ബയോ സെക്യുവര്‍ എന്‍വിയോണ്‍മെന്റിന്റെ ഭാഗമാവുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ക്രിക്കറ്റ് പാകിസ്ഥാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഇംഗ്ലണ്ടിലെത്തി കഴിഞ്ഞുള്ള ആദ്യ 15 ദിവസം വോഴ്‌സ്റ്ററില്‍ കഴിഞ്ഞ പാകിസ്ഥാന്‍ ടീമിന് റൂമിന് പുറത്തിറങ്ങാന്‍ അനുമതി ഉണ്ടായില്ല. ഭക്ഷണം ഇവരുടെ ഫ്‌ളോറിലേക്ക് എത്തിക്കുകയാണ് ചെയ്തത്യ 

ഈ ആഴ്ച ഡെര്‍ബിയിലാണ് പാക് ടീം തങ്ങുന്നത്. ഇവിടേയും ത്രി സ്റ്റാര്‍ ഹോട്ടലില്‍ തങ്ങാനാണ് ഇവര്‍ക്ക് നിര്‍ദേശം. ഇവിടേയും മുറിക്ക് പുറത്തിറങ്ങാന്‍ ഇവര്‍ക്ക് അനുവാദമില്ല. ഹോട്ടലില്‍ മറ്റ് അതിഥികള്‍ ഇല്ലെങ്കില്‍ മാത്രമാണ് ടീം അംഗങ്ങള്‍ക്ക് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കുക. 

സ്വന്തം മുറിയില്‍ ഇരുന്ന് സ്‌നൂക്കര്‍, ടേബിള്‍ ടെന്നിസ്, വീഡിയോ ഗെയിംസ് എന്നിവ കളിക്കാന്‍ കളിക്കാരെ അനുവദിച്ചിട്ടുണ്ട്. ജൂലൈ 30 വരെ പാക് ടീം ഡെര്‍ബിയില്‍ തുടരും. ജൂലൈ 17 മുതല്‍ 24 വരെ നാല് ദിവസം നീളുന്ന ഇന്‍ട്രാ സ്‌ക്വാഡ് മാച്ച് പാക് ടീം പരിശീലനത്തിന്റെ ഭാഗമായി കളിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com