ഇവരും എന്റെ ആളുകളാണ്, ഗാരി കിര്‍സ്റ്റണിന് അനുമതി നിഷേധിച്ചപ്പോള്‍ ധോനി കലിപ്പിച്ചു, പരിപാടി റദ്ദാക്കി

ടീം ഇവന്റില്‍ പങ്കെടുക്കാന്‍ കോച്ചിന് അനുവാദം നിഷേധിച്ചതോടെ ധോനി ആ പരിപാടി റദ്ദാക്കിയെന്ന് ഗാരി കിര്‍സ്റ്റണ്‍ പറയുന്നു
ഇവരും എന്റെ ആളുകളാണ്, ഗാരി കിര്‍സ്റ്റണിന് അനുമതി നിഷേധിച്ചപ്പോള്‍ ധോനി കലിപ്പിച്ചു, പരിപാടി റദ്ദാക്കി


മുംബൈ: എത്രമാത്രം ടീമിന് ധോനിയെ പ്രാധാന്യം നല്‍കുന്നു എന്നത് വ്യക്തമാക്കുന്ന വാക്കുകളുമായാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റണ്‍ എത്തുന്നത്. ടീം ഇവന്റില്‍ പങ്കെടുക്കാന്‍ കോച്ചിന് അനുവാദം നിഷേധിച്ചതോടെ ധോനി ആ പരിപാടി റദ്ദാക്കിയെന്ന് ഗാരി കിര്‍സ്റ്റണ്‍ പറയുന്നു. 

ഒരു നായകന് വേണ്ട ഗുണങ്ങളെല്ലാം ധോനിയിലുണ്ട്. നമുക്ക് എത്രമാത്രം ധോനിയില്‍ വിശ്വസിക്കാന്‍ സാധിക്കും എന്നതാണ് മറ്റൊന്ന്...ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമുണ്ടായിട്ടുണ്ട്. ലോകകപ്പിന് തൊട്ടു മുന്‍പാണ് അത്. ബംഗളൂരുവിലെ ഫ്‌ളൈറ്റ് സ്‌കൂളിലേക്ക് ഞങ്ങളെ ക്ഷണിച്ചു...

സപ്പോര്‍ട്ട് സ്റ്റാഫില്‍ ഞാന്‍ ഉള്‍പ്പെടെ വിദേശിയരും ഉണ്ടായി. ഞാന്‍, പാഡി അപ്ടണ്‍, എറിക് സിമ്മന്‍സ് എന്നിവരായിരുന്നു അത്. സുരക്ഷ പ്രശ്‌നം ചൂണ്ടി ഞങ്ങള്‍ക്ക് ഇവിടെ പ്രവേശനം അനുവദിച്ചില്ല. അതോടെ ആ പരിപാടിയില്‍ ടീം പങ്കെടുക്കേണ്ടതില്ല എന്ന് ധോനി തീരുമാനിച്ചു, ഗാരി കിര്‍സ്റ്റണ്‍ പറയുന്നു. 

ഇവരും എന്റെ ആളുകളാണ്. ഇവരെ പ്രവേശിപ്പിക്കുന്നില്ലെങ്കില്‍ ഞങ്ങളാരും പോവുന്നില്ല, ധോനി അവിടെ പറഞ്ഞു. വിശ്വസ്തനാണ് ധോനി. നമ്മുക്ക് ജയങ്ങളിലേക്ക് എത്താനാവാത്ത സമയമുണ്ട്. ഈ സമയമെല്ലാം ഞാനും ധോനിയും തമ്മില്‍ ഒരുപാട് സംസാരിച്ചു. മൂന്ന് വര്‍ഷം കൊണ്ട് ശക്തമായ ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായതായും ഗാരി കിര്‍സ്റ്റണ്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com