ബിഎംഡബ്ല്യു കാര്‍ വില്‍ക്കുന്നത് പരിശീലനത്തിന് പണമില്ലാഞ്ഞിട്ടല്ല, ആഡംബര കാര്‍ പരിപാലിക്കാനുള്ള ശേഷിയില്ലെന്ന് ദ്യുതി ചന്ദ്‌

2021 ഒളിംപിക്‌സിനായി പരിശീലനം നടത്തുന്നതിന് വേണ്ട ചെലവുകളും സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട് എന്നാണ് ദ്യുതി ഇപ്പോള്‍ പറയുന്നത്
ബിഎംഡബ്ല്യു കാര്‍ വില്‍ക്കുന്നത് പരിശീലനത്തിന് പണമില്ലാഞ്ഞിട്ടല്ല, ആഡംബര കാര്‍ പരിപാലിക്കാനുള്ള ശേഷിയില്ലെന്ന് ദ്യുതി ചന്ദ്‌

ഭുവനേശ്വര്‍: പരിശീലനത്തിന് പണമില്ലാത്തതിനെ തുടര്‍ന്ന് അല്ല ബിഎംഡബ്ല്യൂ കാര്‍ വില്‍ക്കുന്നതെന്ന് ട്രാക്കിലെ ഇന്ത്യയുടെ വേഗക്കാരി ദ്യുതി ചന്ദ്. ബിഎംഡബ്ല്യു പോലെ ആഡംബര കാര്‍ പരിപാലിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് വില്‍ക്കാന്‍ ഒരുങ്ങിയത് എന്ന് ദ്യുതി പറഞ്ഞു. 

കഴിഞ്ഞ ആഴ്ചയാണ് ബിഎംഡബ്ല്യു കാര്‍ വില്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന് കാണിച്ച് ദ്യുതി ചന്ദ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പരിശീലനത്തിന് പണം കണ്ടെത്താന്‍ വേണ്ടിയാണ് കാര്‍ വില്‍ക്കുന്നത് എന്ന നിലയില്‍ ഇതോടെ വാര്‍ത്തകള്‍ വന്നു. ഇതോടെയാണ് വിശദീകരണവുമായി ദ്യുതി ചന്ദ് ഇപ്പോള്‍ എത്തുന്നത്. 

പരിശീലനത്തിന് സര്‍ക്കാരില്‍ നിന്ന് പണം ആവശ്യപ്പെട്ടെങ്കിലും കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നല്‍കാനാവില്ല എന്നാണ് സര്‍ക്കാര്‍ അറിയിച്ചത് എന്ന് ദ്യുതി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍, 2021 ഒളിംപിക്‌സിനായി പരിശീലനം നടത്തുന്നതിന് വേണ്ട ചെലവുകളും സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട് എന്നാണ് ദ്യുതി ഇപ്പോള്‍ പറയുന്നത്. 

ഒഡീഷ മൈനിങ് കോര്‍പ്പറേഷന്‍ ജീവനക്കാരി എന്ന നിലയില്‍ പ്രതിമാസം 60000-80000 രൂപ എനിക്ക് ലഭിക്കുന്നുണ്ട്. ഞാന്‍ കാര്‍ വില്‍ക്കുന്നത് പരാതിയായി പറഞ്ഞത് അല്ല. കാര്‍ വാങ്ങാന്‍ ഇനിയും സമയമുണ്ട്. ഒഡീഷ സര്‍ക്കാരിനോ, കെഐഐടി യൂണിവേഴ്‌സിറ്റിക്കോ ഒരു ഭാഗമാവാനും ആഗ്രഹിക്കുന്നില്ല, ദ്യുതി പറഞ്ഞു. 

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയതിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പാരിതോഷികമായി നല്‍കിയ മൂന്ന് കോടി രൂപയില്‍ നിന്നാണ് ദ്യുതി ബിഎംഡബ്ല്യു കാര്‍ വാങ്ങിയത്. ഇതല്ലാതെ തനിക്ക് മറ്റ് രണ്ട് കാറുകള്‍ ഉണ്ടെന്നും, മൂന്ന് കാറുകളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം വീട്ടില്‍ ഇല്ലെന്നും ദ്യുതി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com