എന്തിനാണ് എന്നെ അവഹേളിക്കുന്നത്? ഒഡിഷ സര്‍ക്കാരിനെതിരെ ദ്യുതി ചന്ദ്

എന്തിനാണ് എന്നെ അവഹേളിക്കുന്നത്? ഒഡിഷ സര്‍ക്കാരിനെതിരെ ദ്യുതി ചന്ദ്

താന്‍ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലെന്നും, ഫേസ്ബുക്കില്‍, തന്റെ വ്യക്തിപരമായ ഇടത്ത് പോസ്റ്റ് ചെയ്തതാണെന്നും ദ്യുതി

ന്യൂഡല്‍ഹി: പരിശീലനത്തിനായി അനുവദിച്ച പണത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ പുറത്തു വിട്ടതിന് പിന്നാലെ ഒഡീഷ സര്‍ക്കാരിനെതിരെ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് താരം ദ്യുതി ചന്ദ്. താന്‍ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലെന്നും, ഫേസ്ബുക്കില്‍, തന്റെ വ്യക്തിപരമായ ഇടത്ത് പോസ്റ്റ് ചെയ്തതാണെന്നും ദ്യുതി പറഞ്ഞു. 

ബിഎംഡബ്ല്യു കാര്‍ വില്‍ക്കാനുണ്ടെന്ന പോസ്റ്റില്‍ എവിടെയെങ്കിലും പരിശീലനത്തിന് പണം കണ്ടെത്താനായാണോ അതെന്ന് ദ്യുതി ചോദിക്കുന്നു. ആളുകള്‍ ആ പോസ്റ്റിനെ തെറ്റായി വ്യാഖ്യാനിക്കാന്‍ തുടങ്ങിയപ്പോഴാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. 

ഞാനിപ്പോള്‍ നിരാശയാണ്. കാരണം പരിശീലനത്തിനായി കളിക്കാര്‍ക്ക് എത്രമാത്രം തുകയാണ് നല്‍കുന്നത് എന്ന് ലോകത്ത് ഒരു സര്‍ക്കാരും പുറത്തു പറയുന്നില്ല. ഹിമ ദാസ്, നീരജ് ചോപ്ര, അഭിനവ് ബിന്ദ്ര, പി വി സിന്ധു എന്നിവരുടെ പരിശീലനത്തിന് നല്‍കുന്ന തുക വെളിപ്പെടുത്തുന്നുണ്ടോ എന്നും ദ്യുതി ചോദിച്ചു. 

സര്‍ക്കാര്‍ നല്‍കുന്ന പണം ഉപയോഗിച്ച് ചെയ്യുന്നതിന് എല്ലാം ബില്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ പറയുന്ന 50 ലക്ഷം രൂപ ഞാന്‍ പരിശീലനത്തിനായി ഉപയോഗിച്ചു. അതിന് ഞാന്‍ ബില്‍ നല്‍കിയിട്ടുണ്ട്. 2020 ഒളിംപിക്‌സിനായാണ് ആ പണം നല്‍കിയത്. എന്നാല്‍ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കില്‍ പണത്തെ കുറിച്ച് ഞാന്‍ പറയില്ലായിരുന്നു എന്നും ദ്യുതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com