'ക്വാളിറ്റിയില്ലാത്ത കളിക്കാരെയാണ് കോഹ്‌ലിക്ക് ധോനി കൈമാറിയത്'; ഗംഭീറിന്റെ വാദം തള്ളി ആകാശ് ചോപ്ര

ധോനിയുടെ നായകത്വത്തിന് കീഴില്‍ മികവിലേക്ക് വന്ന ഇന്ത്യന്‍ കളിക്കാരില്‍ കോഹ്‌ലി ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നാണ് ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നത്
'ക്വാളിറ്റിയില്ലാത്ത കളിക്കാരെയാണ് കോഹ്‌ലിക്ക് ധോനി കൈമാറിയത്'; ഗംഭീറിന്റെ വാദം തള്ളി ആകാശ് ചോപ്ര

മുംബൈ: സൗരവ് ഗാംഗുലി നല്‍കിയത് പോലെ മാച്ച് വിന്നര്‍മാരെ ധോനിയും നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ധോനി കോഹ് ലിക്ക് നല്‍കിയതിലും മികച്ച കളിക്കാരെയാണ് ഗാംഗുലി ധോനിക്ക് നല്‍കിയത് എന്ന ഗംഭീറിന്റെ അഭിപ്രായം തള്ളിയാണ് ആകാശ് ചോപ്രയുടെ പ്രതികരണം. 

ധോനിയുടെ നായകത്വത്തിന് കീഴില്‍ മികവിലേക്ക് വന്ന ഇന്ത്യന്‍ കളിക്കാരില്‍ കോഹ്‌ലി ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നാണ് ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നത്. മറ്റേന്തെങ്കിലും നായകന്‍ ആയിരുന്നെങ്കില്‍ കോഹ് ലിയെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം മാറ്റി നിര്‍ത്തിയാനെ. ധോനിക്ക് കീഴിലാണ് രോഹിത് ശര്‍മ ഉയരങ്ങള്‍ കീഴടക്കിയത്...

ബൂമ്ര ടീമിലേക്ക് എത്തുന്നതും ധോനിയുടെ നായകത്വത്തിന്റെ അവസാന നാളുകളിലാണ്. ധോനി നായകത്വം കൈമാറുന്നതിന് മുന്‍പ് ബൂമ്ര താളം കണ്ടെത്തിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അശ്വിന്‍, ജഡേജ, ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്‍ രഹാനെ, സുരേഷ് റെയ്‌ന എന്നീ മാച്ച് വിന്നര്‍മാര്‍ വന്നത് ധോനിയുടെ നായകത്വത്തിന് കീഴിലാണെന്നും ആകാശ് ചോപ്ര പറഞ്ഞു. 

ഹര്‍ദിക് പാണ്ഡ്യ, മുരളീ വിജയ്, കെ എല്‍ രാഹുല്‍, ചഹല്‍ എന്നവര്‍ കരിയര്‍ ആരംഭിച്ചത് ധോനിയുടെ കീഴിലാണ്. ധോനിയുടേയും ഗാംഗുലിയുടേയും നായകത്വം കളിക്കാരെ വെച്ച് താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നും ചോപ്ര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com