റയൽ മാഡ്രിഡ് ചാമ്പ്യന്മാർ, ലാ ലി​ഗ കിരീടം ;  ഒ​സാ​സു​ന​യോ​ട് തകർന്ന് ബാഴ്സ

സി​ന​ദി​ൻ സി​ദാ​ൻ പ​രി​ശീ​ല​ക​നാ​യി തി​രി​ച്ചെ​ത്തി​യ ശേ​ഷ​മു​ള്ള റയലിന്റെ ആ​ദ്യ ലാ ​ലി​ഗ കി​രീ​ട​ നേട്ടമാണിത്
റയൽ മാഡ്രിഡ് ചാമ്പ്യന്മാർ, ലാ ലി​ഗ കിരീടം ;  ഒ​സാ​സു​ന​യോ​ട് തകർന്ന് ബാഴ്സ

മാ​ഡ്രി​ഡ്: റയൽ മാഡ്രിഡിന് ലാ ലി​ഗ കിരീടം. ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ക​ള​ത്തി​ലെ​ത്തി​യ റ​യ​ൽ മാ​ഡ്രി​ഡ് തു​ട​ർ​ച്ച​യാ​യ പ​ത്താം മ​ത്സ​ര​വും ജ​യി​ച്ചാണ് ലാ ​ലി​ഗ കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ചത്. ലീ​ഗി​ൽ ഒ​രു മ​ത്സ​രം കൂ​ടി അ​വ​ശേ​ഷി​ക്കെ​യാ​ണ്  റയൽ കിരീടത്തിൽ മുത്തമിട്ടത്. ചിരവൈരികളായ ബാഴ്സലോണയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് സിദാനും സംഘവും കപ്പുയർത്തിയത്. 

വി​യ്യാ​റ​യ​ലി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾക്ക് തകർത്തതോടെയാണ് റയൽ ചാമ്പ്യന്മാരായത്. റ​യ​ലി​ന്‍റെ ര​ണ്ട് ഗോ​ളു​ക​ളും ഫ്ര​ഞ്ച് സ്ട്രൈ​ക്ക​ർ ക​രിം ബെ​ൻ​സേ​മ​യാ​ണ് നേ​ടി​യ​ത്. ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു ബെ​ൻ​സേ​മ​യു​ടെ ആ​ദ്യ ഗോ​ൾ. സെ​ർ​ജി​യോ റാ​മോ​സി​നെ ബോ​ക്സി​ൽ ഫൗ​ൾ ചെ​യ്തു വീ​ഴ്ത്തി​യ​തി​നു ല​ഭി​ച്ച പെ​നാ​ൽ​റ്റി​യിലൂടെയാണ് ബെ​ൻ​സേ​മ രണ്ടാം ​ഗോൾ നേടിയത്. 

ആ​ദ്യ പെ​നാ​ൽ​റ്റി കി​ക്ക് എ​ടു​ത്ത​ത് റാ​മോ​സാ​യി​രു​ന്നു. റാ​മോ​സ പ​ന്ത് മെ​ല്ലെ ത​ട്ടി ബെ​ൻ​സേ​മ​യ്ക്കു ന​ൽ​കി. ഓ​ടി​യെ​ത്തി​യ ബെ​ൻ​സേ​മ​യു​ടെ ഷോ​ട്ട് വ​ല​യി​ൽ. എ​ന്നാ​ൽ റ​ഫ​റി ഗോ​ൾ അ​നു​വ​ദി​ച്ചി​ല്ല. റ​യ​ലി​ന് വീ​ണ്ടും പെ​നാ​ൽ​റ്റി​യെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി. ഇ​ത്ത​വ​ണ ബെ​ൻ​സേ​മ​യാ​ണ് കി​ക്കെ​ടു​ത്ത​ത്. പ​ന്ത് നേ​രെ വ​ല​യി​ലെത്തി. 

തെ​റ്റാ​യി പെ​നാ​ൽ​റ്റി എ​ടു​ത്തി​ട്ടും റ​യ​ലി​ന് വീ​ണ്ടും അ​വ​സ​രം ന​ൽ​കി​യ​തി​നെ വി​യ്യാ​റ​യ​ൽ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും അ​പ്പീ​ൽ റ​ഫ​റി അ​നു​വ​ദി​ച്ചി​ല്ല. ഇബോറയാണ് വി​യ്യാ​റ​യ​ലി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേടിയത്. ഫ്രഞ്ച് ഇതിഹാസതാരം സി​ന​ദി​ൻ സി​ദാ​ൻ പ​രി​ശീ​ല​ക​നാ​യി തി​രി​ച്ചെ​ത്തി​യ ശേ​ഷ​മു​ള്ള റയലിന്റെ ആ​ദ്യ ലാ ​ലി​ഗ കി​രീ​ട​ നേട്ടമാണിത്. 

കോവിഡ് മൂ​ലം മ​ത്സ​ര​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​മ്പോ​ൾ ബാ​ഴ്സ​യ്ക്കു പി​ന്നി​ലാ​യി​രു​ന്ന റ​യ​ൽ ലോ​ക്ക്ഡൗ​ണി​നു ശേ​ഷം മി​ന്ന​ൽ കു​തി​പ്പാ​ണ് ന​ട​ത്തി​യ​ത്. ബാ​ഴ്സ​ലോ​ണ ഒ​സാ​സു​ന​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തും മാ​ഡ്രി​ഡു​കാ​രു​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ലെ ആ​ധി​കാ​രി​ക​ത കൂ‌​ട്ടി. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ പ​രാ​ജ​യം. 

ആ​ദ്യ പ​കു​തി​യു​ടെ 15 ാം മി​നി​റ്റി​ൽ ത​ന്നെ ബാ​ഴ്സ​യെ ഞെ​ട്ടി​ച്ച് ഒ​സാ​സു​ന മുന്നിലെത്തി.  ര​ണ്ടാം പ​കു​തി​യി​ൽ മെ​സി​യു​ടെ ഫ്രീ​കി​ക്ക് ഗോ​ളിലൂടെ ബാ​ഴ്സ സമനില പിടിച്ചു. നി​ശ്ചി​ത സ​മ​യം വ​രെ സ​മ​നി​ല​യി​ലാ​യി​രു​ന്ന മ​ത്സ​രത്തിലെ ഇ​ഞ്ചു​റി ടൈ​മിൽ റോ​ബ​ർ​ട്ടോ ടോ​റ​സിന്റെ ​ഗോളിലൂടെ ഒ​സാ​സു​ന​യു​ടെ വി​ജ​യം കരസ്ഥമാക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com