ലോകത്തിലെ ഏറ്റവും സന്തോഷവാന്‍ ഇപ്പോള്‍ ഞാനാണ്, ചാമ്പ്യന്‍സ് ലീഗ് ജയിക്കുന്നതിനേക്കാള്‍ ഹൃദയം തൊടുന്നതെന്ന് സിദാന്‍

 ഭൂമിയിലെ ഏറ്റവും സന്തോഷവാനായ വ്യക്തി ഈ നിമിഷം താനാണെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍
ലോകത്തിലെ ഏറ്റവും സന്തോഷവാന്‍ ഇപ്പോള്‍ ഞാനാണ്, ചാമ്പ്യന്‍സ് ലീഗ് ജയിക്കുന്നതിനേക്കാള്‍ ഹൃദയം തൊടുന്നതെന്ന് സിദാന്‍

ബെര്‍നാബ്യു: ഭൂമിയിലെ ഏറ്റവും സന്തോഷവാനായ വ്യക്തി ഈ നിമിഷം താനാണെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍. ബാഴ്‌സയുടെ പിന്നിലേക്ക് വീണിടത്ത് നിന്നും റയലിനെ ഉയര്‍ത്തിക്കൊണ്ട് വന്ന് കിരീടം തൊട്ടതിന് പിന്നാലെയായിരുന്നു സിദാന്റെ വാക്കുകള്‍. 

തുടര്‍ച്ചയായി നടത്തിയ പോരാട്ടത്തിന്റെ ഫലമാണ്. 38 മത്സരങ്ങളുണ്ടായി. അവസാനം മാത്രം ഇതുപോലൊരു നേട്ടത്തിലേക്ക് എത്താനാവുമോ...കളിക്കാരോടാണ് എനിക്ക് നന്ദിയെല്ലാം പറയാനുള്ളത്. കാരണം അവരാണ് പിച്ചില്‍ പോരാടുന്നത്, സിദാന്‍ പറഞ്ഞു. 

ടീമിന്റെ ഒന്നാകെയുള്ള പ്രയത്‌ന ഫലമാണ് ഇത്. ഇതൊരു വലിയ നേട്ടമാണ്. അവിശ്വസനീയമാം വിധം വൈകാരികമാണ്. സ്പാനിഷ് ലീഗ് ജയിക്കുക എന്ന് പറഞ്ഞാല്‍ വളരെ ബുദ്ധിമുട്ടാണ്. കാര്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് എളുപ്പമായിരുന്നില്ല. പ്രയാസമേറിയ ലാ ലീഗ സീസണായിരുന്നു. എന്നാല്‍ ഒടുവില്‍....ഞങ്ങളുടെ വിശ്വാസത്തിനും കഠിനാധ്വാനത്തിനും നന്ദി പറയണം...

സന്തോഷം ശബ്ദങ്ങളുണ്ടാക്കില്ലെന്നാണ് പറയാറ്. എന്നാല്‍ ഉള്ളില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന വ്യക്തി ഈ ലോകത്ത് ഇപ്പോള്‍ ഞാനായിരിക്കും. ചാമ്പ്യന്‍സ് ലീഗ് ജയിക്കുന്നതിലും സന്തോഷമാണ് ലാ ലീഗയില്‍ മുത്തമിട്ടപ്പോഴെന്നും സിദാന്‍ പറഞ്ഞു. 

സിദാന്റെ രണ്ടാം ലാ ലീഗ കിരീട നേട്ടമാണ് ഇത്. 2017ല്‍ സിദാന്റെ കീഴില്‍ റയല്‍ ലാ ലീഗയില്‍ ഒന്നാമതെത്തിയിരുന്നു. റയലില്‍ നിന്ന് പടിയിറങ്ങുന്നതിന് മുന്‍പ് തുടരെ മൂന്ന് വട്ടം ചാമ്പ്യന്‍സ് ലീഗിലേക്കും റയലിനെ സിദാന്‍ എത്തിച്ചു. 

റയല്‍ വിട്ട് 9 മാസത്തിന് ശേഷം ബെര്‍നാബ്യുവിലേക്ക് സിദാനെ റയലിന് തിരികെ കൊണ്ടുവരേണ്ടി വരികയായിരുന്നു. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് നേരത്തെ പുറത്താവുകയും, ലാ ലീഗ കിരീട പോരില്‍ പിന്നില്‍ പോവുകയും ചെയ്ത റയലിനെ കരകയറ്റാന്‍ ജുലന്‍ ലോപെതെഗുയിക്കും, സാന്റിയാഗോ സൊലാരിക്കും കഴിഞ്ഞില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com