ഷോട്ട് മുഴുവിപ്പിക്കും മുന്‍പേ സിക്‌സ്; പൂ നുള്ളും പോലെ ബെന്‍ സ്‌റ്റോക്ക്‌സിന്റെ ബൗണ്ടറി

കളിയില്‍ സ്‌റ്റോക്ക്‌സില്‍ നിന്ന് വന്ന ഒരു സിക്‌സ് ആണ് ആരാധകരെ ഇപ്പോള്‍ അമ്പരപ്പിക്കുന്നത്
ഷോട്ട് മുഴുവിപ്പിക്കും മുന്‍പേ സിക്‌സ്; പൂ നുള്ളും പോലെ ബെന്‍ സ്‌റ്റോക്ക്‌സിന്റെ ബൗണ്ടറി

മാഞ്ചസ്റ്റര്‍: ഒന്നാം ടെസ്റ്റില്‍ നായകനായി നിന്നപ്പോള്‍ നേരിട്ട് നാണക്കേടിന് പകരം ചോദിച്ചാണ് രണ്ടാം ടെസ്റ്റില്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഇന്നിങ്‌സ് വന്നത്. 356 പന്തില്‍ നിന്ന് 176 റണ്‍സ് നേടിയ സ്റ്റോക്ക്‌സ് ഇംഗ്ലണ്ടിന്റെ നില ഭദ്രമാക്കി. കളിയില്‍ സ്‌റ്റോക്ക്‌സില്‍ നിന്ന് വന്ന ഒരു സിക്‌സ് ആണ് ആരാധകരെ ഇപ്പോള്‍ അമ്പരപ്പിക്കുന്നത്. 

പൂ പറിക്കുന്ന ലാഘവത്തോടെയാണ് അവിടെ സ്‌റ്റോക്ക്‌സ് പന്ത് ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്തിയത്. അല്‍സാരി ജോസഫിന്റെ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ മുന്‍പേ അറിഞ്ഞിട്ടെന്നോണം ബാറ്റ് വെക്കുകയാണ് സ്‌റ്റോക്ക്‌സ്. പന്ത് ലോങ് ഓണിന് മുകളിലൂടെ പറന്നു. 

ഡോം സിബ്ലിക്കൊപ്പം ചേര്‍ന്ന് സ്റ്റോക്ക്‌സ് കണ്ടെത്തിയ 250 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ തുണച്ചത്. 120 റണ്‍സ് എടുത്ത സിബ്ലേയും സ്‌റ്റോക്ക്‌സും പുറത്തായതിന് ശേഷം ഇംഗ്ലണ്ടിന് അധികം പിടിച്ചു നില്‍ക്കാനായില്ല. ഒടുവില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 469 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് രണ്ടാം ദിനം ഡിക്ലയര്‍ ചെയ്തു. 

എന്നാല്‍ 14 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുമ്പോള്‍ തന്നെ വിന്‍ഡിസിന് ആദ്യ പ്രഹരം എത്തി. 12 റണ്‍സ് എടുത്ത കാംമ്പെല്ലിന്റെ വിക്കറ്റാണ് നഷ്ടമായത്. സാം കറാന്‍ കാംമ്പെല്ലിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com