ഖേല്‍രത്‌ന പുരസ്‌കാരത്തിന് ഞാന്‍ യോഗ്യനല്ല, സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റില്ലെന്ന് ഹര്‍ഭജന്‍ സിങ്

ഖേല്‍രത്‌ന പുരസ്‌കാരത്തിന് പഞ്ചാബ് സര്‍ക്കാര്‍ തന്റെ പേര് നാമനിര്‍ദേശം ചെയ്യാതിരുന്നത് തനിക്ക് അതിനുള്ള യോഗ്യത ഇല്ലാതിരുന്നതിനാലാണെന്നും ഹര്‍ഭജന്‍
ഖേല്‍രത്‌ന പുരസ്‌കാരത്തിന് ഞാന്‍ യോഗ്യനല്ല, സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റില്ലെന്ന് ഹര്‍ഭജന്‍ സിങ്

ന്യൂഡല്‍ഹി: ഖേല്‍രത്‌ന പുരസ്‌കാരത്തിന് താന്‍ യോഗ്യനല്ലെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഖേല്‍രത്‌ന പുരസ്‌കാരത്തിന് പഞ്ചാബ് സര്‍ക്കാര്‍ തന്റെ പേര് നാമനിര്‍ദേശം ചെയ്യാതിരുന്നത് തനിക്ക് അതിനുള്ള യോഗ്യത ഇല്ലാതിരുന്നതിനാലാണെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. 

എന്റെ പേര് നാമനിര്‍ദേശം ചെയ്യാതെ ഒഴിവാക്കിയതിന്റെ കാരണം തേടി നിരവധി പേരാണ് വിളിക്കുന്നത്. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനാണ് താന്‍ ഇപ്പോള്‍ ഇത് പറയുന്നത് എന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. 

ഖേല്‍രത്‌ന പുരസ്‌കാരത്തിനായുള്ള നാമനിര്‍ദേശം സംബന്ധിച്ച് ഹര്‍ഭജന്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ, ഖേല്‍രത്‌ന പുരസ്‌കാരത്തിന് എനിക്ക് യോഗ്യത ഇല്ല എന്നതാണ് സത്യം. കാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ രാജ്യാന്തര തലത്തിലെ പ്രകടനമാണ് ഈ പുരസ്‌കാരത്തിനായി വിലയിരുത്തുക. പഞ്ചാബ് സര്‍ക്കാരിന് എന്റെ പേര് പിന്‍വലിക്കാം. അവരുടെ ഭാഗത്ത് തെറ്റില്ല. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ പരത്തരുത്...

കഴിഞ്ഞ വര്‍ഷവും ഹര്‍ഭജനെ ഖേല്‍രത്‌നക്ക് നാമനിര്‍ദേശം ചെയ്തില്ല. രേഖകള്‍ വൈകിയാണ് എത്തിയത് എന്ന് കാരണം പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം തനിക്ക് യോഗ്യത ഇല്ലെന്ന് ഹര്‍ഭജന്‍ സിങ് തന്നെ പറയുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com