തൂടരെ മൂന്ന് വട്ടം ബൗണ്ടറി, എന്നിട്ട് എന്റെ പക്കല്‍ വന്ന് ദ്രാവിഡ് പറഞ്ഞു...വെസ്റ്റ് ഇന്‍ഡീസ് പേസറുടെ വെളിപ്പെടുത്തല്‍

'ചാര്‍ജ് ചെയ്തുകൊണ്ടേയിരിക്കുക. നാല് ഫോറുകള്‍ വഴങ്ങിയത് കൊണ്ട് പിന്നോട്ട് പോവരുത്'
തൂടരെ മൂന്ന് വട്ടം ബൗണ്ടറി, എന്നിട്ട് എന്റെ പക്കല്‍ വന്ന് ദ്രാവിഡ് പറഞ്ഞു...വെസ്റ്റ് ഇന്‍ഡീസ് പേസറുടെ വെളിപ്പെടുത്തല്‍

തുടരെ മൂന്ന് ഫോറുകള്‍ തനിക്കെതിരെ അടിച്ചതിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് നല്‍കിയ ഉപദേശം വെളിപ്പെടുത്തുകയാണ് വിന്‍ഡിസ് മുന്‍ ഫാസ്റ്റ് ബൗളര്‍ ടിനോ ബെസ്റ്റ്. 2005ലെ ഇന്ത്യന്‍ ഓയില്‍ കപ്പിലാണ് സംഭവം. 

നിന്റെ ഊര്‍ജം ഞാന്‍ ഇഷ്ടപ്പെടുന്നു. ചാര്‍ജ് ചെയ്തുകൊണ്ടേയിരിക്കുക. നാല് ഫോറുകള്‍ വഴങ്ങിയത് കൊണ്ട് പിന്നോട്ട് പോവരുത്, ദ്രാവിഡ് അന്ന് എന്നോട് പറഞ്ഞു. അത്രയും വിനയവും സ്‌നേഹവുമുള്ള വ്യക്തിയാണ് ദ്രാവിഡ് എന്ന് എനിക്ക് അവിടെ തോന്നി. ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരോട് എനിക്ക് എപ്പോഴും ഇഷ്ടമുണ്ട്. ഒരിക്കല്‍ യുവരാജ് സിങ് അദ്ദേഹത്തിന്റെ ബാറ്റ് എനിക്ക് നല്‍കിയിട്ടുണ്ട്, ടിനോ ബെസ്റ്റ് പറഞ്ഞു. 

1.5 ബില്യണ്‍ ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ട് എന്ന ഭാവത്തില്‍ അല്ല ദ്രാവിഡും മറ്റ് ഇന്ത്യന്‍ കളിക്കാരും പെരുമാറുന്നത്. അവരുടെ വിനയമാണ് ഞാന്‍ ഏറെ ആരാധിക്കുന്നത്. മോശം രീതിയിലെ ഊര്‍ജമോ, വൈബോ ഒന്നുമല്ല അവര്‍ക്കുള്ളത്. കളിയോട് എന്നും സ്‌നേഹവും ബഹുമാനവും കാണിക്കുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെന്നും ടിനോ ബെസ്റ്റ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com