ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഗംഭീറിനെ അംഗീകരിക്കാം, പക്ഷേ മനുഷ്യനായി...വീണ്ടും പ്രകോപിപ്പിച്ച് അഫ്രീദി

ഗൗതം ഗംഭീര്‍ എന്ന ക്രിക്കറ്റ് താരത്തെ ഇഷ്ടമാണ്. എന്നാല്‍ വ്യക്തി എന്ന നിലയില്‍ ഗംഭീറിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അഫ്രീദി 
ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഗംഭീറിനെ അംഗീകരിക്കാം, പക്ഷേ മനുഷ്യനായി...വീണ്ടും പ്രകോപിപ്പിച്ച് അഫ്രീദി

ലാഹോര്‍: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറുമായി വീണ്ടും കൊമ്പുകോര്‍ക്കലിന് വഴിയൊരുക്കി ഷാഹിദ് അഫ്രീദി. ഗൗതം ഗംഭീര്‍ എന്ന ക്രിക്കറ്റ് താരത്തെ ഇഷ്ടമാണ്. എന്നാല്‍ വ്യക്തി എന്ന നിലയില്‍ ഗംഭീറിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അഫ്രീദി പറഞ്ഞു. 

മനുഷ്യന്‍ എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ ചില സമയത്തെ ഗംഭീറിന്റെ വാക്കുകള്‍, ചില പെരുമാറ്റങ്ങള്‍ എന്നിവ ഗംഭീറിന് എന്തോ പ്രശ്‌നമുണ്ടെന്ന് എന്ന് തോന്നിപ്പിക്കും. ഗംഭീറിന്റെ ഫിസിയോ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അഫ്രീദി പറഞ്ഞു. 

ഗൗതം ഗംഭീറിന്റേത് ഏറ്റവും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന വ്യക്തിയുടെ ചിന്താഗതിയാണെന്നും, ദുര്‍ബലമായ മനസാണെന്നും പാഡി അപ്ടണ്‍ തന്റെ ബുക്കില്‍ പറഞ്ഞിരുന്നു. എന്നാല്‍ പാഡി അപ്ടണ്‍ പറഞ്ഞതില്‍ തെറ്റായിട്ട് ഒന്നുമില്ലെന്നാണ് അന്ന് ഗംഭീര്‍ പ്രതികരിച്ചത്. 

കളിയോടും രാജ്യത്തോടുമുള്ള തന്റെ അഭിനിവേഷമാണ് കൂടുതല്‍ മെച്ചപ്പെടാന്‍ തന്നെ സഹായിക്കുന്നതെന്നും അന്ന് ഗംഭീര്‍ പറഞ്ഞിരുന്നു. അഫ്രീദിയുടെ പ്രതികരണത്തിന് ഗൗതം ഗംഭീര്‍ ഇനി എന്ത് പ്രതികരണം നല്‍കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com