സച്ചിനും, ദ്രാവിഡും സെവാഗും നിറഞ്ഞ് നില്‍ക്കുമ്പോള്‍ എന്ത് ചെയ്യാനാണ്? ഓള്‍ റൗണ്ടറാവാനുള്ള ബുദ്ധിയും പോയില്ലെന്ന് ബദ്രിനാഥ്

ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നതായി എസ് ബദ്രിനാഥ്
സച്ചിനും, ദ്രാവിഡും സെവാഗും നിറഞ്ഞ് നില്‍ക്കുമ്പോള്‍ എന്ത് ചെയ്യാനാണ്? ഓള്‍ റൗണ്ടറാവാനുള്ള ബുദ്ധിയും പോയില്ലെന്ന് ബദ്രിനാഥ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നതായി എസ് ബദ്രിനാഥ്. സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, ലക്ഷ്മണ്‍, സെവാഗ്, ഗംഭീര്‍, യുവരാജ് എന്നിവരടങ്ങിയ കളിക്കാരാല്‍ സമ്പന്നമായിരുന്നു ആ സമയം ബാറ്റിങ് നിരയെന്ന് ബദ്രിനാഥ് പറയുന്നു. 

എന്നാല്‍ ആ സമയം ബൗളിങ്ങില്‍ കുറച്ചു കൂടി ശ്രദ്ധ കൊടുത്തിരുന്നു എങ്കില്‍ എനിക്ക് പിടിച്ച് നില്‍ക്കാമായിരുന്നു. കാരണം ഞാന്‍ മോശമല്ലാത്ത ഓഫ് സ്പിന്നറാണ്. അതിലൂടെ ഓള്‍ റൗണ്ടര്‍ എന്ന സ്ഥാനത്തേക്ക് എനിക്ക് ശ്രമിക്കാമായിരുന്നു. അങ്ങനെ ബാറ്റിങ് പൊസിഷനില്‍ ആറാമതോ ഏഴാമതോ, അതല്ലെങ്കില്‍ തേര്‍ഡ് സ്പിന്നര്‍ ഓപ്ഷനായോ എനിക്ക് ടീമിലേക്ക് എത്തിപ്പെടാമായിരുന്നു, ബദ്രിനാഥ് പറഞ്ഞു. 

ട്വന്റി20 ക്രിക്കറ്റില്‍ എല്ലാ പന്തും സിക്‌സിന് ശ്രമിക്കുകയാണ് വേണ്ടത് എന്ന് പറയുന്നത് തെറ്റാണ്. നമ്മുടെ കളിയിലെ അടിത്തറ ശക്തമാണ് എങ്കില്‍ എങ്ങനേയും നമുക്ക് കളിക്കാം. അതിന് ഉദാഹരണമാണ് കെയിന്‍ വില്യംസണ്‍. എന്താണോ ഒരു ബാറ്റ്‌സ്മാന്‍ അതാണ് വില്യംസണ്‍. ഒപ്പം ട്വന്റി20യിലും മികവ് കാണിക്കുന്നു. മൈക്കല്‍ ഹസിയും അങ്ങനെയാണ്. 

ഞാന്‍ ഇവരെയാണ് പിന്തുടരുന്നത്. ബിഗ് ഹിറ്റര്‍മാരല്ല അവര്‍. എന്നാല്‍ ട്വന്റി20യില്‍ അവര്‍ മികവ് തെളിയിച്ച് കഴിഞ്ഞു. അടിത്തറ ശക്തമല്ലെങ്കില്‍ ഏകദിനവും, ടെസ്റ്റും ഒന്നും കളിക്കാന്‍ പറ്റില്ലെന്നും ബദ്രിനാഥ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com