ദുബായ് ഐപിഎല്ലിന് വേദിയായാല്‍ കോഹ്‌ലിയും കൂട്ടരും തകര്‍ക്കും;  അവരുടെ ദൗര്‍ബല്യം തുണയാവുമെന്ന് ആകാശ് ചോപ്ര

ബൗളിങ്ങില്‍ പിന്നോട്ട് നില്‍ക്കുന്ന ടീമുകള്‍ക്ക് യുഎഇ വേദിയാവുന്നത് ഗുണം ചെയ്യും എന്നതാണ് കാരണമായി ആകാശ് ചോപ്ര പറയുന്നത്
ദുബായ് ഐപിഎല്ലിന് വേദിയായാല്‍ കോഹ്‌ലിയും കൂട്ടരും തകര്‍ക്കും;  അവരുടെ ദൗര്‍ബല്യം തുണയാവുമെന്ന് ആകാശ് ചോപ്ര

മുംബൈ: ഐപിഎല്ലിന് ഈ വര്‍ഷം ദുബായി വേദിയാവുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. അങ്ങനെ സംഭവിച്ചാല്‍ ഏറ്റവും ഗുണം ചെയ്യുക കോഹ് ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായിരിക്കും എന്ന് ആകാശ് ചോപ്ര. 

ബൗളിങ്ങില്‍ പിന്നോട്ട് നില്‍ക്കുന്ന ടീമുകള്‍ക്ക് യുഎഇ വേദിയാവുന്നത് ഗുണം ചെയ്യും എന്നതാണ് കാരണമായി ആകാശ് ചോപ്ര പറയുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുക ബാംഗ്ലൂരിനാണെന്നും അദ്ദേഹം ചൂണ്ടികാകണിക്കുന്നു. 

ദുബായില്‍ ഗ്രൗണ്ടുകള്‍ താരതമ്യേന വലുതാണ്. അതുകൊണ്ട് ബൗളിങ് ദുര്‍ബലമായാലും വലിയ പ്രശ്‌നം നേരിടില്ല. ബാറ്റിങ് സാഹചര്യങ്ങളില്‍ അവിടെ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഈ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ദുബായില്‍ റോയല്‍ ചലഞ്ചേഴ്‌സ് കരുത്ത് കാണിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്...

മികച്ച സ്പിന്നര്‍മാരുള്ള ടീമുകള്‍ക്ക് ദുബായില്‍ ഐപിഎല്‍ നടത്തുമ്പോള്‍ ഗുണം ലഭിക്കും. ഇത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വലിയ സാധ്യത നല്‍കുന്നു. ഗ്ലെന്‍ മാക്‌സ്വെല്ലിന് യുഎഇയിലെ വേദികളിലുള്ള റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനും മികച്ച സാധ്യതയാണ് ഉള്ളതെന്ന് ആകാശ് ചോപ്ര പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com