വിന്‍ഡിസിനെ വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന്റെ മുന്നേറ്റം, ലോക ടെസ്റ്റ് ചാമ്പ്യഷിപ്പില്‍ വമ്പന്‍ ടീമിനെ പിന്നിലേക്ക് മാറ്റി 

രണ്ടാം ടെസ്റ്റില്‍ ജയിച്ച് 40 പോയിന്റ് സ്വന്തമാക്കിയതോടെ ഇംഗ്ലണ്ടിന് ഇപ്പോഴുള്ളത് 186 പോയിന്റ്
വിന്‍ഡിസിനെ വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന്റെ മുന്നേറ്റം, ലോക ടെസ്റ്റ് ചാമ്പ്യഷിപ്പില്‍ വമ്പന്‍ ടീമിനെ പിന്നിലേക്ക് മാറ്റി 

മാഞ്ചസ്റ്റര്‍: കോവിഡ് കാലത്തെ ക്രിക്കറ്റിന് തുടക്കം കുറിച്ചുള്ള പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയം പിടിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ മാറ്റം. മാഞ്ചസ്റ്ററിലെ വിന്‍ഡിസിനെതിരായ ജയത്തോടെ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് കയറി. 

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ ടെസ്റ്റിനും 40 പോയിന്റ് വീതമാണ് ഉള്ളത്. രണ്ടാം ടെസ്റ്റില്‍ ജയിച്ച് 40 പോയിന്റ് സ്വന്തമാക്കിയതോടെ ഇംഗ്ലണ്ടിന് ഇപ്പോഴുള്ളത് 186 പോയിന്റ്. 180 പോയിന്റുള്ള ന്യൂസിലാന്‍ഡിനെ തള്ളി മാറ്റിയാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം പിടിച്ചത്. 

മൂന്ന് ടെസ്റ്റ് പരമ്പരകളിലായി 11 മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇതുവരെ കളിച്ചത്. മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ നിന്ന് ഏഴ് മത്സരങ്ങളാണ് ന്യൂസിലാന്‍ഡ് കളിച്ചത്. 360 പോയിന്റോടെ ഇന്ത്യയാണ് മുന്‍പില്‍. 296 പോയിന്റോടെ ഓസ്‌ട്രേലിയ രണ്ടാമതും. രണ്ട് ടെസ്റ്റ് പരമ്പരകള്‍ കളിച്ച വിന്‍ഡിസിന് 40 പോയിന്റ് മാത്രമാണ് ഉള്ളത്. പോയിന്റ് ടേബിളില്‍ ഏഴാമതാണ് വിന്‍ഡിസ്. 

മാഞ്ചസ്റ്ററില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സ്‌റ്റോക്ക്‌സിന്റെ ബാറ്റിങ്, ബൗളിങ് മികവാണ് ആധിപത്യം നേടാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 176 റണ്‍സ് നേടിയ സ്റ്റോക്ക്‌സ്, രണ്ടാം ഇന്നിങ്‌സില്‍ വേഗത്തില്‍ 78 റണ്‍സ് കണ്ടെത്തി. രണ്ട് ഇന്നിങ്‌സുകളിലുമായി മൂന്ന് വിക്കറ്റും സ്‌റ്റോക്ക്‌സ് വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ 198 റണ്‍സിനാണ് വിന്‍ഡിസ് തകര്‍ന്നടിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com